യാം​ബു 'മീ​ഡി​യ​വ​ൺ മ​ബ്‌​റൂ​ഖ്‌ ഗ​ൾ​ഫ് ടോ​പ്പേ​ഴ്‌​സ്' അ​വാ​ർ​ഡ് ച​ട​ങ്ങ് മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ൽ ഹൊ​ജൗ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു​വി​ലെ പ്ര​ഥ​മ 'മീ​ഡി​യ​വ​ൺ മ​ബ്‌​റൂ​ഖ്‌ ഗ​ൾ​ഫ് ടോ​പ്പേ​ഴ്‌​സ്' അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു

യാം​ബു: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും പ​ത്ത്, പ്ല​സ്‌​ടു ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കാ​നാ​യി മീ​ഡി​യ​വ​ൺ ചാ​ന​ൽ ഏ​ർ​പ്പെ​ടു​ത്തി​യ 'മ​ബ്‌​റൂ​ഖ്‌ ഗ​ൾ​ഫ് ടോ​പ്പേ​ഴ്‌​സ്' പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന് യാം​ബു​വി​ലും തു​ട​ക്ക​മാ​യി. സൗ​ദി​യി​ലെ പു​ര​സ്‌​കാ​ര ദാ​ന​ത്തി​ന്റെ ആ​ദ്യ എ​ഡി​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ജി​ദ്ദ​യി​ലാ​യി​രു​ന്നു തു​ട​ക്കം കു​റി​ച്ച​ത്.

യാം​ബു​വി​ലെ സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ലു​ള്ള മൂ​ന്നു ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളു​ക​ളി​ലെ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 11 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ റ​ദ് വ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

പ​രീ​ക്ഷ​യി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും യാം​ബു​വി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​മ​ട​ക്കം മൂ​ന്നൂ​റോ​ളം പേ​രാ​ണ് പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങി​ലേ​ക്കെ​ത്തി​യ​ത്. യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ൽ ഹൊ​ജൗ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​വാ​ർ​ഡ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​തി​ഥി​ക​ളോ​ടൊ​പ്പം

ച​ട​ങ്ങ് അ​ദ്ദേ​ഹം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​വ​രു​ടെ ഉ​ന്ന​തി​ക്കും വേ​ണ്ടി ഇ​ന്ത്യ​ൻ ചാ​ന​ലാ​യ മീ​ഡി​യ​വ​ൺ ചെ​യ്യു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ്രോ​ത്സാ​ഹ​ന​മാ​ണ് ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാം​ബു റ​ദ് വ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​മ്രാ​ൻ, അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ, കെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു സ​ന്തോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ൽ ഹൊ​ജൗ​രി, വി​വി​ധ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മീ​ഡി​യ​വ​ൺ സൗ​ദി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹ​സ​നു​ൽ ബ​ന്ന, ഗ​ൾ​ഫ് മാ​ധ്യ​മം - മീ​ഡി​യ​വ​ൺ യാം​ബു കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, മീ​ഡി​യ​വ​ൺ യാം​ബു ക​റ​സ്‌​പോ​ണ്ട​ന്റ് നി​യാ​സ് യൂ​സു​ഫ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും മീ​ഡി​യ​വ​ൺ മ​ബ്‌​റൂ​ഖ് പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച സ്‌​കൂ​ളു​ക​ൾ​ക്കും പ​രി​പാ​ടി​യു​ടെ പ്ര​യോ​ജ​ക​രാ​യ യാം​ബു​വി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​യ നെ​സ്മ ഗോ​ൾ​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, എ​ൻ​കം​ഫോ​ർ​ട്ട് കേ​റ്റ​റി​ങ്, ബ്യൂ​ണോ മൂ​റൂ​ജ് റ​സ്റ്റാ​റ​ന്റ്, ക്രി​യേ​റ്റീ​വ് ഗ്രാ​ഫി​ക്സ് എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളും സ്‌​കൂ​ളു​ക​ളി​ലെ മേ​ധാ​വി​മാ​രും വേ​ദി​യി​ൽ വെ​ച്ച് പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. 'സി​ജി' ഇ​ന്റ​ർ​നാ​ഷ​ന​ൽ വൈ​സ് ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് വി ​മൂ​സ അ​വ​ത​രി​പ്പി​ച്ച 'എ​ജ്യൂ ടോ​ക്' പ​രി​പാ​ടി​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ടീ​മു​ക​ളും യാം​ബു 'മ​ല​ർ​വാ​ടി' ബാ​ല​സം​ഘം ടീ​മു​ക​ളും ന​ട​ത്തി​യ ഗ്രൂ​പ്പ് ഡാ​ൻ​സ്, ഒ​പ്പ​ന, സം​ഗീ​ത ശി​ൽ​പം, ഡാ​ൻ​സ് എ​ന്നി​വ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി.

റ​ദ് വ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ ഹെ​ഡ് ഗേ​ൾ റി​ൻ​ഷ പ​രി​പാ​ടി​യു​ടെ അ​വ​താ​രി​ക​യാ​യി​രു​ന്നു. മീ​ഡി​യ​വ​ൺ യാം​ബു ക​റ​സ്‌​പോ​ണ്ട​ന്റ് നി​യാ​സ് യൂ​സു​ഫ് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്റ് ക​ൺ​വീ​ന​ർ സ​ലാ​ഹു​ദ്ദീ​ൻ ക​രി​ങ്ങ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​രീ​ഫ് മു​ക്കം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ, ഇ​ൽ​യാ​സ് വേ​ങ്ങൂ​ർ, ബ​ഷീ​ർ ല​ത്തീ​ഫ് ആ​ല​പ്പു​ഴ, റി​യാ​സ് തൃ​ശൂ​ർ, വി​നീ​ദ് സ​ലിം, സാ​ജി​ദ് വേ​ങ്ങൂ​ർ, വി.​കെ. ബ​ഷീ​ർ, ഫാ​ജി​ദ് ത​ല​ശ്ശേ​രി, സു​നി​ൽ ബാ​ബു ശാ​ന്ത​പു​രം, റം​ഷി​ദാ അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - MediaOne Mabrook Gulf Toppers Award distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.