പാലക്കാട്​ സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: മലയാളി ദമ്മാമിലെ ആശുപത്രിയിൽ നിര്യാതനായി. പാലക്കാട് ചാലിശ്ശേരി കരക്കാട് സ്വദേശി വലിയകത്ത് മുഹമ്മദ് ഖലീൽ (47) ആണ്​ മരിച്ചത്​. ഞായറാഴ്ച രാത്രി 10.30ഒാടെ ദമ്മാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ വ്യവസായ സംരംഭകൻ വലിയകത്ത് മുഹമ്മദ് ഷാഫിയുടെ സഹോദരനാണ്. താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് പതിറ്റാണ്ടോളമായി കുടുംബസമേതം പ്രവാസലോകത്തുള്ള മുഹമ്മദ് ഖലീൽ ഒന്നരമാസം മുമ്പാണ് നാട്ടിൽ നിന്ന്​ അവധികഴിഞ്ഞ്​ തിരിച്ചെത്തിയത്. പരേതനായ മുഹമ്മദ് ഉസ്മാൻ ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ നൂർജഹാൻ. ഭാര്യ: നിഷ. മക്കൾ: മുഹമ്മദ് അസ്​മിൽ, മുഹമ്മദ് സുഹൈർ, സൈനബ്, ഫാത്തിമ നസ്രിൻ. മറ്റു സഹോദരങ്ങൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷമീർ ​(ദമ്മാം​), ​ഉമൈറ​. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ ഖബറടക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ​മുഹമ്മദ് ഖലീ​ലി​െൻറ നിര്യാണത്തിൽ കെ.എം.സി.സി അനുശോചിച്ചു.​

Tags:    
News Summary - native of Palakkad died in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.