ജിദ്ദ: കണ്ണൂർ എടയന്നൂരിൽ മാർക്സിസ്റ്റുകാരാൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബ് എടയന്നൂരിന്റെ ആറാം രക്തസാക്ഷി ദിനത്തിൽ ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡബ്ലിയു.ഇ.സി കണ്ണൂർ ജില്ല പ്രസിഡന്റുമായ നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നിരവധി നിരപരാധികളായ യുവാക്കളെ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ മൃഗീയമായി കൊലചെയ്ത മാർക്സിസ്റ്റ് പാർട്ടിയുമായി കേരളത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ ബാന്ധവത്തിനും കോൺഗ്രസ്സ് തയാറാകരുതെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് റഫീക്ക് മൂസ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജിനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അനുസ്മരണ പ്രഭാഷണവും, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കാവുബായി ആമുഖ ഭാഷണവും നടത്തി. അസ്ഹാബ് വർക്കല, അലി തേക്കുതോട്, മിർസ ഷരീഫ്, സാക്കിർ ഹുസ്സൈൻ എടവണ്ണ, സി.എം അഹ്മദ്, മുസ്തഫ വെരുവള്ളൂർ, ആസാദ് പോരൂർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, അനിൽകുമാർ പത്തനംതിട്ട, അഷറഫ് അഞ്ചാലൻ, നസീർ വാവ കുഞ്ഞ്, നാസർ കോഴിത്തൊടി,സമീർ നദ്വി, മനോജ് മാത്യു, ഹുസ്സൈൻ ചുള്ളിയോട്, അർഷാദ് എറണാകുളം, അഷറഫ് വടക്കേക്കാട്,രഞ്ജിത് ആലപ്പുഴ, സലാം കോട്ടൂർ, മുജീബ് മൂത്തേടത്ത്, പ്രിൻസാദ്, ജലീഷ് കാളികാവ്, അയ്യൂബ് പന്തളം, മുസ്തഫ ചേളാരി, ഇസ്മായിൽ കൂരിപൊയിൽ, ഷൗക്കത്ത്, ഉമ്മർ മങ്കട, സക്കരിയ്യ ആറളം, നൗഷാദ് ചപ്പാരപടവ് തുടങ്ങിയവർ സംസാരിച്ചു. രാഗേഷ് കതിരൂർ, പ്രവീൺ എടക്കാട്, ഷബീർ ഇരിക്കൂർ, ദാവൂദ് കൂത്തുപറമ്പ്, ഹാരിസ് എടയന്നൂർ, നവാസ് പാനൂർ, സിദ്ദീഖ് പള്ളിപ്പറമ്പ്, അജയകുമാർ, നാസർ മട്ടന്നൂർ. എന്നിവർ നേതൃത്വം നൽകി. ഒ.ഐ.സി.സി ജിദ്ദ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അനിൽ കുമാർ ചക്കരക്കൽ സ്വാഗതവും ഷഫീക് എടയന്നൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.