ബുറൈദ ഒ.ഐ.സി.സി ഖുബൈബ് ഏരിയ കമ്മിറ്റി ഭാരവാഹികൾoi

ഒ.ഐ.സി.സി ഖുബൈബ് ഏരിയ കമ്മിറ്റി ഭാരവാഹികൾ

ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ബുറൈദ ഖുബൈബ് ഏരിയ കമ്മിറ്റി നിലവിൽ വന്നു. മനോജ് തോമസ്​ (പ്രസി.), വിനീഷ് ചെറിയാൻ, അലി മൂലയിൽ (വൈ. പ്രസി.), വിഷ്ണുദാസ് കൃഷ്ണൻ (ജന. സെക്ര.), ബഷീർ വെങ്ങാലിയിൽ, അഫ്നാസ് ബഷീർ (ജോ. സെക്ര.), സിറാജുദ്ദീൻ തട്ടയിൽ (ട്രഷ.) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി കൺവീനർ സജി ജോബ് തോമസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബാബു വളക്കരപാടം, മുഹമ്മദ് അലി പുളിക്കാവ്, ലത്തീഫ് മംഗലാപുരം, അബ്​ദുറഹ്‌മാൻ കാപ്പാട്, ഷിയാസ് കണിയാപുരം എന്നിവർ ഭാരവാഹികളെ പൊന്നാട അണിയിച്ചു.

മൂന്ന് പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ബുറൈദയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി അംഗവുമായ സുരേഷ് കുമാറിന് യാത്രയയപ്പ് നൽകി. സെൻട്രൽ കമ്മിറ്റി ക്ഷേമകാര്യ സമിതി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ സക്കീർ പത്തറ ഉപഹാരം സമ്മാനിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുറഹ്​മാൻ തിരൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പ്രമോദ് കുര്യൻ കോട്ടയം, പി.പി.എം. അശ്‌റഫ് കോഴിക്കോട്, സുധീർ കായംകുളം, അനസ് ഹമീദ് എന്നിവർ സംസാരിച്ചു. റഹീം കണ്ണൂർ, അനിൽ നാഥ്‌ ഹരിപ്പാട്, അബ്​ദുൽ അസീസ് കണ്ണൂർ, നസീം എളേറ്റിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗായകരായ ജോസഫ് തോമസ്, കമാൽ പാഷ, അജിത്ത്, നിബി എന്നിവർ അവതരിപ്പിച്ച ഗാനസന്ധ്യ അരങ്ങേറി.

Tags:    
News Summary - OICC Qubaib Area committee office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.