റിയാദ്: ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം അഡ്വ. എം. ലിജുവിന് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ബത്ഹ ഡി പാലസ് ഹോട്ടലിലെ സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന സ്വീകരണ പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടപ്പാക്കുന്ന പ്രവാസി സുരക്ഷ പദ്ധതിയടക്കം, സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ അബ്ദുല്ല വല്ലാഞ്ചിറ വിശദീകരിച്ചു. ഓരോ പ്രവാസികളും നമ്മുടെ നാടിെൻറ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നവരാണെന്ന് അഡ്വ. എം. ലിജു പറഞ്ഞു.
വർഷങ്ങളോളം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോൾ, തെൻറ കൈയിൽ മിച്ചമായി ഉണ്ടാക്കിയ സമ്പാദ്യംകൊണ്ട് അഥവാ എന്തെങ്കിലും ചെറിയ പദ്ധതികൾ തുടങ്ങാം എന്നു കരുതി നാട്ടിൽ വല്ല പരിപാടികളും തുടങ്ങിയാൽ ഉദ്യോഗസ്ഥ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ അവരെ വേട്ടയാടുന്നതാണ് നാം കാണുന്നത്. അതോടെ കടക്കെണിയിൽ അകപ്പെട്ട് ജീവിതംതന്നെ മതിയാക്കുന്ന കാഴ്ചകളാണ് ഒരു ഭാഗത്ത്.
പ്രവാസികൾ നിരന്തരമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഒ.ഐ.സി.സി പ്രവർത്തകരെ അവരുടെ നാട്ടിലെ അതത് പ്രദേശങ്ങളിൽ കോൺഗ്രസിെൻറ കമ്മിറ്റികളിൽ ഉൾപ്പെടുത്തണം എന്നത്. ഇത് ഉടൻതന്നെ നടപ്പാക്കുമെന്നും ആദ്യ നടപടിയെന്നോണം കോഴിക്കോട് ജില്ലക്കാരായ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഭാരവാഹികളെ അവരുടെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ ഉൾപ്പെടുത്താൻ സാധിച്ചു എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഭാരവാഹികളായ നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, അസ്കർ കണ്ണൂർ, അബ്ദുൽ സലിം അർത്തിയിൽ, നവാസ് വെള്ളിമാട്കുന്ന്, സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, സുഗതൻ നൂറനാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലങ്കോട്, സുരേഷ് ശങ്കർ, അശ്റഫ് കിഴിപുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, നാദിർഷാ റഹ്മാൻ എന്നിവർ സംസാരിച്ചു. നാസർ ലെയ്സ്, ടോം സി. മാത്യു, കെ.കെ. തോമസ്, ബഷീർ കോട്ടയം, മാത്യു ജോസഫ്, നാസർ വലപ്പാട്, ഷഫീഖ് പുരക്കുന്നിൽ, ഷിഹാബ് കരിമ്പൻ, എം.ടി. ഹർഷാദ്, ഷാജി മഠത്തിൽ, സത്താർ ഓച്ചിറ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.