സൗദിയിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാർക്കും പിഴ

ജിദ്ദ: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിലുള്ള നിയമ ലംഘനത്തിൽ വാഹന ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരൻ നിയമലംഘനത്തിന് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ജി.ഡി.ടി ഇക്കാര്യം സൂചിപ്പിച്ചത്.

വാഹനം റോഡിലായിരിക്കുമ്പോൾ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡ്രൈവർക്കും യാത്രക്കാർക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടി അറിയിച്ചു. ട്രാഫിക് പോലീസിന്റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്റെ പേരിൽ തന്നെ പിഴ ചുമത്തും.

എന്നാൽ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് ക്യാമറയിലാണ് പതിയുന്നതെങ്കിൽ കാർ ഉടമ / ഡ്രൈവർ എന്നിവരിൽ നിനന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Tags:    
News Summary - passengers also fined for not wearing seat belts in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.