കി​ങ്​ അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ് ടെ​ക്​​നോ​ള​ജി​യി​ൽ ഒ​രു​ക്കി​യ റി​സ​ർ​ച്ച്​ സെ​ന്‍റ​റി​​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് 

ഊർജവ്യവസായത്തിൽ മലിനീകരണ നിയന്ത്രണം: ഗവേഷണ കേന്ദ്രവുമായി സൗദി അരാംകോ

സാ​ജി​ദ്​​ആ​റാ​ട്ടു​പു​ഴ

ദ​മ്മാം: ഊ​ർ​ജ​വ്യ​വ​സാ​യ​ത്തി​ൽ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം ഉ​ൾ​പ്പെ​ടെ മ​ലി​നീ​ക​ര​ണ​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ സൗ​ദി അ​രാം​കോ ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചു. കി​ങ്​ അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലാ​ണ്​ കേ​ന്ദ്രം.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ അ​രാം​കോ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് അ​പ്‌​സ്ട്രീം നാ​സി​ർ കെ. ​അ​ൽ-​നൈ​മി, കു​സാ​റ്റ്​ ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​കെ​വി​ൻ കു​ള്ള​ൻ, സാ​ബി​ക്, ഡോ​വ്, പെ​ട്രോ റാ​ബി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. നൂ​ത​ന​സ​ാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഊ​ർ​ജ വ്യ​വ​സാ​യ​ത്തി​ൽ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​യ്ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി നി​ർ​മി​ത ബു​ദ്ധി​യും യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. കി​ങ്​ അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ് ടെ​ക്​​നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണം ത​ങ്ങ​ളു​ടെ ല​ക്ഷ്യ സാ​ക്ഷാ​ൽ​ക്കാ​രം എ​ളു​പ്പ​മാ​ക്കു​മെ​ന്ന്​ അ​രാം​കോ ചീ​ഫ് ടെ​ക്‌​നോ​ള​ജി ഓ​ഫി​സ​ർ എ​ൻ​ജി. അ​ഹ്മ​ദ് അ​ൽ-​ഖു​വൈ​റ്റ​ർ പ​റ​ഞ്ഞു. ഊ​ർ​ജ വ്യ​വ​സാ​യം പ്ര​ധാ​ന​മാ​യും നേ​രി​ടു​ന്ന പ്ര​ശ്ന​മാ​ണ്​ കാ​ർ​ബ​ൻ ബ​ഹി​ർ​ഗ​മ​ന​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും.

2050ഓ​ടെ ഇ​ത്​ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നു​ള്ള ഘ​ട്ടം ഘ​ട്ട​മാ​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ ഉ​പ​ഭോ​ക്താ​ക്ക​ളെ ഈ ​നേ​ട്ട​ങ്ങ​ളി​ലു​ടെ സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റി​സ​ർ​ച്ച്​ സെ​ന്‍റ​റി​ലെ ഗ​വേ​ഷ​ക​രും എ​ൻ​ജി​നീ​യ​ർ​മാ​രും ശാ​സ്ത്ര​ജ്ഞ​രും കാ​ർ​ബ​ൺ ക്യാ​ച്ച​ർ, ലോ-​കാ​ർ​ബ​ൺ ഹൈ​ഡ്ര​ജ​ൻ/​അ​മോ​ണി​യ, നോ​ൺ-​മെ​റ്റാ​ലി​ക്സ്, ഇ-​ഇ​ന്ധ​ന​ങ്ങ​ൾ, ദ്രാ​വ​ക​ങ്ങ​ൾ-​രാ​സ​വ​സ്തു​ക്ക​ൾ, നൂ​ത​ന ഗ​താ​ഗ​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ​യി​ൽ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ ആ​ണ്​ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. സൂ​പ്പ​ർ-​ക​മ്പ്യൂ​ട്ടി​ങ്, ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കി​ങ്​ അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ് ടെ​ക്​​നോ​ള​ജി​യു​ടെ ക​ഴി​വു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ത്​ അ​വ​സ​ര​മൊ​രു​ക്കും. ഒ​പ്പം അ​രാം​കോ​യു​ടെ വ​ള​ർ​ച്ച​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യാ​ണ്​ റി​സ​ർ​ച്ച്​ സെ​ന്‍റ​റി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags:    
News Summary - Pollution control in the energy industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.