റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബത്ഹ ഗുറാബി പാർക്കിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കബീർ കാടൻസ് അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ് അൻസാർ നൈതല്ലൂർ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജനസേവനം ചെയർമാൻ എം.എ. ഖാദർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ ദേശാഭിമാനികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ട്രഷറർ ഷമീർ മേഘ, ഭാരവാഹികളായ പി.വി.ഫാജിസ്, സംറൂദ് മറവഞ്ചേരി, വി.അഷ്കർ, അൽത്വാഫ് കളക്കര, വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീർ, രക്ഷധികാരി അസ്മ ഖാദർ, ഷഫീഖ് ശംസുദ്ദീൻ, ജൻസീർ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയിൽ സംബന്ധിച്ച എല്ലാവർക്കും പായസം, കേക്ക് വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.