റിയാദ്: സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) ഏഴാമത് വാർഷികം ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി നടത്തുന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം വർണാഭമായ ചടങ്ങുകളോടെ മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യാതിഥിയാവും.നാട്ടിൽനിന്നും വരുന്ന മ്യൂസിക് ബാൻഡും റിയാദിലെ റിംല ഓർക്കസ്ട്ര ടീമും ചേർന്നൊരുക്കുന്ന ലൈവ് ഓർക്കസ്ട്ര മുഖ്യ ആകർഷണമായിരിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ സുരേഷ് ശങ്കർ അറിയിച്ചു.
സൗദി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പരിപാടി നടത്തുന്നതെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും പ്രസിഡൻറ് ബാബുരാജ് അറിയിച്ചു. കേക്ക് മുറിച്ച് ക്രിസ്മസ് ദീപം തെളിച്ച് പുതുവത്സരത്തിന്റെ വരവും റിംല കുടുംബാംഗങ്ങൾ ആഘോഷിച്ചു. ചടങ്ങിൽ പ്രസിഡൻറ് ബാബുരാജ് അധ്യക്ഷത വഹിച്ചു. പോസ്റ്റർ പ്രകാശനം മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ നിർവഹിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനും പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കും ആദരാഞ്ജലികൾ അർപ്പിച്ച് തുടങ്ങിയ യോഗത്തിൽ റിംല സെക്രട്ടറി ശ്യാം സുന്ദർ ആമുഖഭാഷണം നടത്തി.
ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും വൈസ് പ്രസിഡൻറ് നിഷ ബിനീഷ് നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരി വാസുദേവൻ പിള്ള, നിർവാഹക സമിതിയംഗം ബിനു ശങ്കരൻ, ശങ്കർ കേശവൻ, സന്തോഷ് തോമസ്, ടെക്നിക്കൽ ടീമംഗങ്ങളായ ശരത് ജോഷി, ഗോപു ഗുരുവായൂർ, ബിനീഷ് രാഘവൻ എന്നിവർ സംസാരിച്ചു. അക്ഷികാ മഹേഷ് അവതാരകയായി.
ഗായകരായ ശ്യാം സുന്ദർ, അൻസാർ ഷാ, സുരേഷ് കുമാർ, ഗോപു ഗുരുവായൂർ, വിനോദ് വെണ്മണി, ശങ്കർ കേശവൻ, ബാബുരാജ്, ഷാജീവ്, അനന്തു, അഷ്റഫ്, നിഷ ബിനീഷ്, ദേവിക ബാബുരാജ്, അനാമിക സുരേഷ്, ശിവദ രാജൻ, അക്ഷിക, അദ്വിക, ഫിദ ഫാത്തിമ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷാജീവ് ശ്രീകൃഷ്ണപുരം, മഹേഷ്, അതുൽ, സ്മിത രാമദാസ്, ഷാലു അൻസാർ, വിധു ഗോപകുമാർ, ബിന്ധ്യ നീരജ്, ലീന ബാബുരാജ്, രാധിക സുരേഷ്, പ്രീതി വാസുദേവൻ, ലക്ഷ്മി മഹേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.