റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സമസ്ത അട്ടപ്പാടിയിൽ തുടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ എസ്.ഐ.സി റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനവും നടന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫക്രുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി ഉദ്ഘാടനം ചെയ്തു.
റിയാദ് എക്സിറ്റ് 18ലെ വലീദ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ മുഖ്യഭാഷണം നടത്തി. റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനം ചെയർമാൻ സെയ്ത് അലവി ഫൈസി നിർവഹിച്ചു.
അബൂബക്കർ ഫൈസി വെള്ളില, ശുഹൈബ് വേങ്ങര, അബ്ദുറസാഖ് വളക്കൈ, ഉമർ ഫൈസി ചെരക്കാപറമ്പ്, ഇഖ്ബാൽ കാവനൂർ, മുബാറക് അരീക്കോട്, അബൂബക്കർ ഫൈസി ചുങ്കത്തറ, അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി, ഷജീർ ഫൈസി, അൻവർ മുക്കം തുടങ്ങിയവർ പങ്കെടുത്തു.
മുഹമ്മദ് മണ്ണേരി, മൻസൂർ വാഴക്കാട്, ജുനൈദ് മാവൂർ, ഗഫൂർ ചുങ്കത്തറ, റഫീഖ് പയ്യാവൂർ, നവാസ് കണ്ണൂർ, ഫാസിൽ കണ്ണൂർ, ഹാഷിം വളാഞ്ചേരി, എം.എൻ. അഷ്റഫ്, ഹംസ പീച്ചമണ്ണിൽ, അബ്ദുൽ റാഷിദ് കൂരാച്ചുണ്ട്, അബ്ദുൽ റസാഖ്, മുഹമ്മദ് പേരാമ്പ്ര, അബ്ദുൽ അസീസ് എടക്കര, അബ്ദുൽ റഷീദ്, റഫീഖ് യൂനിവേഴ്സിറ്റി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇൻ ചാർജ് ശമീർ പുത്തൂർ സ്വാഗതവും ജോ. സെക്രട്ടറി ഹാരിസ് മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.