ജിദ്ദ: വരാനിരിക്കുന്ന ഹജ്ജിനു മുന്നോടിയായി പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ പരിശോധന നടത്തി. ജനറൽ റോഡ്സ് അതോറിറ്റിയുടെ ആക്ടിങ് സി.ഇ.ഒ എൻജിനീയർ ബദർ ബിൻ അബ്ദുല്ല അൽ ദലാമിയാണ് ഏകദേശം 2,000 കിലോമീറ്ററിലധികം റോഡുകൾ പരിശോധിച്ചത്. റോഡുകളുടെ അറ്റകുറ്റപ്പണികളുടെയും സുരക്ഷയുടെയും നിലവാരം ഉറപ്പുവരുത്തുന്നതിനും പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമാണ് പരിശോധന. അതോടൊപ്പം തീർഥാടകരുടെ ആവശ്യങ്ങളും സേവനവും നിറവേറ്റുന്നതിനും മുൻഗണന നൽകുന്നു.
റിയാദിനെ ത്വാഇഫ് നഗരവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡുകളിലൊന്നായ റിയാദ്-ത്വാഇഫ് എക്സ്പ്രസ് റോഡ്, ഹജ്ജ് സീസണിൽ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്ന ത്വാഇഫ് അൽസെയിൽ റോഡ്, മക്ക മേഖലയിലെ നിരവധി ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡായ ത്വാഇഫ് അൽഖുർമ-റനിയ-ബിഷ റോഡ് എന്നിവ രാജ്യത്തിന്റെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി പ്രധാന റോഡുകൾ പരിശോധിച്ചതിലുൾപ്പെടുന്നു. പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകളുടെ സജ്ജത ഉറപ്പുവരുത്തുന്നതിനായുള്ള ഫീൽഡ് സന്ദർശനങ്ങളുടെ ഭാഗമായാണ് ഈ പരിശോധന നടത്തുന്നത്. അതോടൊപ്പം റോഡുകളിൽ ഉയർന്ന നിലവാരവും സുരക്ഷിതത്വവും കൈവരിക്കുന്നതിനും തീർഥാടകരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ് നേരിടുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുളള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെയാണ് ഭാഗവുമാണ്. അതേ സമയം, ഈ വർഷത്തെ ഹജ്ജ് സീസണിൽ മക്കക്കുള്ളിലെ റോഡുകൾ തീർഥാടകരെ സ്വീകരിക്കാൻ സജ്ജമാണെന്ന് ജനറൽ അതോറിറ്റി ഓഫ് റോഡ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.