ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള കലാ, സാംസ്കാരികവേദിയായ സംസ്കൃതി എം.ടി അനുസമരണം സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഹസൻ ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ. റസാഖ്, ട്രഷറർ വി.പി അബ്ദുറഹ്മാൻ, ഭാരവാഹികളായ നാസർ മച്ചിങ്ങൽ, അഷ്റഫ് താഴെക്കോട്, സുബൈർ വട്ടോളി, ലത്തീഫ് വയനാട് എന്നിവർ സംസാരിച്ചു. സംസ്കൃതി കൺവീനർ ശിഹാബ് കണ്ണമംഗലം സ്വാഗതവും സലീം മുണ്ടേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.