കോവിഡ്; സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് 1,213 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 910 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,36,239 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,20,671 ഉം ആയി. പുതുതായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,201 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,367 ആണ്. ഇവരിൽ 1,372 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്. മക്ക പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ സ്ഥിരീകരിച്ചത്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 349, റിയാദ് 334, കിഴക്കൻ പ്രവിശ്യ 148, മദീന 104, അസീർ 74, ജീസാൻ 60, തബൂക്ക് 37, അൽ ഖസീം 31, നജ്റാൻ 26, അൽബാഹ 19, വടക്കൻ തിർത്തി മേഖല 13, ഹാഇൽ 11, അൽ ജൗഫ് 7.

Tags:    
News Summary - saudi arabia covid update 19-5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.