ജിദ്ദ: സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം നാളെ (വ്യാഴാഴ്ച) കൊണ്ടാടും. ദിവസങ്ങൾക്ക് മുമ്പ് തന്നെ നാടും നഗരവും ആഘോഷ നിറവിലമർന്നുകഴിഞ്ഞു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ മുനിസിപ്പാലിറ്റികളുടെ സഹകരണത്തോടെ 'സൗദി അറേബ്യ ഞങ്ങൾക്ക് വീട്' എന്ന ശീർഷകത്തിൽ ആഘോഷിക്കുന്ന ഇൗ വർഷത്തെ ദേശീയദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൊതുവിനോദ അതോറിറ്റി നേരെത്ത പൂർത്തിയാക്കിയിട്ടുണ്ട്. വിപുലമായ പരിപാടികളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. തെരുവുകളും ചരിത്രസ്ഥലങ്ങളും പതാകകളും പച്ച വർണത്തിലുള്ള വൈദ്യുത വിളക്കുകളും കൊണ്ട് അലങ്കരിക്കുന്ന ജോലികളെല്ലാം രണ്ട് ദിവസം മുമ്പ് പൂർത്തിയായിട്ടുണ്ട്.
ദേശീയദിനമായ വ്യാഴാഴ്ചയാണ് (സെപ്തംബർ 23) പ്രധാന ആഘോഷ പരിപാടികൾ. വൈകീട്ട് നാലിന് റിയാദ് നഗരത്തിെൻറ വടക്ക് ഭാഗത്തുള്ള വ്യവസായ സമുച്ചയത്തിന് സമീപം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന എയർഷോ നടക്കും. സൗദി എയർഫോഴ്സിെൻറ വിവിധ തരത്തിലുള്ള വിമാനങ്ങൾ എയർഷോയിൽ അണിനിരക്കും. സൗദി പതാക വഹിക്കുന്ന ഹെലികോപ്റ്റുകൾ കലാരൂപങ്ങൾ അവതരിപ്പിക്കും. രാജ്യത്തെ പ്രധാന 13 നഗരങ്ങളിൽ രാത്രി ഒമ്പതിന് വെടിക്കെട്ട് ആരംഭിക്കും. റിയാദിലെ കിങ് ഫഹദ് കൾച്ചറൽ തിയേറ്ററിൽ പ്രമുഖ ഗായകന്മാർ പെങ്കടുക്കുന്ന കലാപരിപാടികൾ വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കും. നാടകങ്ങൾ, പൈതൃക പരിപാടികൾ, ചിത്ര പ്രദർശനങ്ങൾ, പെയിൻറിങ് തുടങ്ങിയ വിവിധ കലാപരിപാടികൾ സൗദിയുടെ വിവിധ മേഖലകളിൽ അരങ്ങേറും.
പൊതുവിനോദ അതോറിറ്റിയുടെ സഹകരണത്തോടെ ആദ്യന്തര മന്ത്രാലയം റിയാദിൽ സംഘടിപ്പിക്കുന്ന പരേഡ് മൂന്ന് മണിക്കൂർ നീണ്ടുനിൽക്കും. പരേഡിൽ സ്ത്രീകളും പെങ്കടുക്കും. ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച സൈനിക പരേഡിൽ ആദ്യമായാണ് സ്ത്രീകൾ അണിചേരുന്നത്. ആഭ്യന്തര മന്ത്രാലയ വകുപ്പുകൾക്ക് കീഴിലെ ഏറ്റവും പ്രധാന സാമഗ്രികളുടെ പ്രദർശനം, റോയൽ ഗാർഡ് സേനയുടെ പരേഡ് എന്നിവയും ഉണ്ടാകും. സൗദി രാജാക്കന്മാർ ഉപയോഗിച്ചതും അവരെ അനുഗമിച്ചതുമായ പഴയ കാറുകളുടെ പ്രദർശനം, കുതിര പ്രദർശനം, ബാൻഡ് ടീം എന്നിവ അന്നേ ദിവസം നാല് മുതൽ രാത്രി എട്ട് വരെ അരങ്ങേറും.
രാജ്യത്തെ മറ്റ് മേഖലകളിലും വിപുലമായ പരിപാടികളാണ് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജിദ്ദയിൽ ദേശീയ ദിനാഘോഷം രണ്ട് ദിവസമായി നടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി കമ്യൂണിറ്റി സർവിസ് അണ്ടർ സെക്രട്ടറി എൻജി. സഇൗദ് ബിൻ അലി ഖർനി പറഞ്ഞു. കിങ് അബ്ദുൽ അസീസ് സാംസ്കാരിക കേന്ദ്രത്തിൽ നാടൻ കലാപരിപാടികൾ, കുട്ടികളുടെ മത്സരങ്ങൾ തുടങ്ങിയവ നടക്കും. അൽസാരിയ സ്ക്വയറിൽ ചുമർ പെയ്ൻറിങ്ങിന്, പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലെ ഫയർ ബൗൾ സ്റ്റേഡിയത്തിൽ കലാ-കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ പ്രദർശന മത്സരം എന്നിവയും ഉണ്ടാകും.
സൈക്കിൾ സവാരി, മരം നടൽ തുടങ്ങിയ പരിപാടികളും ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയതായി അണ്ടർ സെക്രട്ടറി പറഞ്ഞു. കിഴക്കൻ മേഖലയിലും ദേശീയഗാന റാലികൾ, പഴയ കാർ ഷോകൾ, ദേശീയ ഡോക്യുമെൻററികളുടെ അവതരണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. ചില മേഖലകളിൽ ഇന്ത്യക്കാരടക്കമുള്ള താമസക്കാരുടെ ചില കൂട്ടായ്മകൾ രക്തംദാനം പോലുള്ള വിവിധ പരിപാടികളും ദേശീയദിനാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.