റിയാദ്: വ്യവഹാര നടപടിക്രമങ്ങളിലെ കാലദൈർഘ്യം കുറയ്ക്കാനും സുതാര്യത ഉറപ്പുവരുത്തുന്നതിനും സൗദി അറേബ്യൻ കേ ാടതികളുടെ പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യുന്നു. ഇൗ രംഗത്തെ വിദഗ്ധർക്ക് ഏകീകൃതവും ആധികാരികവുമായ സംവിധാനത്തി ലൂടെ കേസ് സംബന്ധിച്ച മുഴുവൻ വിവരങ്ങൾ ലഭ്യമാക്കാനും ഒരു എക്സ്പെർട്ട്സ് ഇലക്ട്രോണിക് പോർട്ടലിനാൽ കോടതികളുടെ പ്രവർത്തനം ബന്ധിപ്പിക്കപ്പെടുന്നതിനാൽ സാധിക്കും. രാജ്യത്തെ മുഴുവൻ കോടതികളിലും പോർട്ടലുകൾ സ്ഥാപിക്കുന്നതിന് സൗദി നീതിമന്ത്രാലയം ഇ.എൽ.എം എൻറർപ്രൈസസുമായി ചൊവ്വാഴ്ച റിയാദിൽ കരാറൊപ്പുവെച്ചു.
ഇൗ രംഗത്തെ വിദഗ്ധരാണ് കാനഡ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി ഇ.എൽ.എം. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരിൽ നിന്ന് ഒാരോ വിഷയങ്ങളിലും ഉചിതമായ ഉപദേശനിർദേശങ്ങൾ നേടാനും വ്യവഹാര നടപടികൾ ശരിയായ രീതിയിൽ നടത്താനും കോടതികൾക്ക് ഇൗ പോർട്ടലൊരുക്കുന്ന ഏകജാലക സംവിധാനത്തിലൂടെയുള്ള തികച്ചും ലളിതമായ സമ്പർക്കത്തിലൂടെ കഴിയുമെന്ന് നീതി മന്ത്രാലയത്തിലെ ഡിജിറ്റൽ ട്രാൻസ്േഫാർമേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി വലീദ് ബിൻ സഉൗദ് അൽറുഷൗദ് പറഞ്ഞു.
വിശ്വാസ്യതയിലും ഗുണനിലവാരത്തിലുമുള്ള സേവനം ഉറപ്പുവരുത്താൻ കോടതികൾക്ക് പോർട്ടലിെൻറ സഹായത്താൽ കഴിയുമെന്നും അതിെൻറ അന്തിമ ഗുണഫലം ജനങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽറുഷൗദും ഇ.എൽ.എം എൻറർപ്രൈസസ് സി.ഇ.ഒ ഡോ. അബ്ദുൽ റഹ്മാൻ ബിൻ സഅദ് അൽജദായിയുമാണ് കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞവർക്ഷം നീതി മന്ത്രാലയം ഇലക്ട്രോണിക് ആതൻറിക്കേഷൻ സർവീസ് ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.