കരുവാരക്കുണ്ട് സ്വദേശി അൽ​ഖോബാറിൽ നിര്യാതനായി

അൽ​ഖോബാർ: മലയാളി ഹൃദയാഘാതം മൂലം അൽഖോബാറിൽ മരിച്ചു. 20 വർഷമായി പ്രവാസിയായ മലപ്പുറം കരുവാരക്കുണ്ട് വട്ടപ്പറമ്പിൽ പരേതനായ മുഹമ്മദ് മകൻ  അബ്​ദുൽ ജലീലാണ്​ (52) ബുധനാഴ്ച പുലർച്ചെ മരിച്ചത്​. ചൊവ്വാഴ്ച രാത്രി പ്രാർഥന നിർവഹിച്ചു റൂമിൽ വിശ്രമിക്കു​​േമ്പാൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും  ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയുമായിരുന്നു. 

കെമിക്കൽ ഫോസാം ഗ്രൂപ്പിൽ ലാബ് ജീവനക്കാരനായിരുന്നു. ജിദ്ദ ബ്രാഞ്ചിൽ ജോലിചെയ്യുന്ന അദ്ദേഹം  അൽ​ഖോബാറിൽ അവധിക്ക്​ പോയ ആൾക്ക് പകരം ഒന്നരമാസം മുമ്പ് എത്തിയതായിരുന്നു. 

ജിദ്ദയിൽ തന്നെയുള്ള സഹോദരൻ ഷാജി വ്യാഴാഴ്ച രാവിലെ എത്തിയതിന്​  ശേഷം തുഖ്​ബ മഖ്​ബറയിൽ മൃതദേഹം മറവ് ചെയ്യുമെന്ന് നിയമ നടപടികൾക്ക് രംഗത്തുള്ള കെ.എം.സി.സി വെൽഫെയർ വിങ്​ അംഗങ്ങളായ ഉമർ ഓമശ്ശേരി, ഇഖ്ബാൽ  ആനമങ്ങാട്, സൈഫുദ്ദീൻ മുക്കം എന്നിവർ അറിയിച്ചു. റുഖിയ ആണ് മാതാവ്. ഭാര്യ: ഷീബ. മക്കൾ: ഹാഷിർ, അഫ്ന, ഹാസിം.

Tags:    
News Summary - Saudi death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.