ശ്വാസ​േകാശ സംബന്ധമായ അസുഖം മൂലം പാലക്കാട്​ സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: ശ്വാസ​േകാശ സംബന്ധമായ അസുഖം മൂലം മലയാളി ദമ്മാമിൽ നിര്യാതനായി. പാലക്കാട് പട്ടാമ്പി, കൊടലൂർ സ്വദേശി ആലിക്കൽ അൻവർ ശരീഫ് (43) വ്യാഴാഴ്​ച രാവിലെ അൽഖോബാർ മൂവാസാത്ത് ആശുപത്രിയിൽ മരിച്ചു. 20 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. 10 വർഷമായി അൽഖോബാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈപം സ്​റ്റാർ കമ്പനിയിലായിരുന്നു ജോലി. 

ഒരു വർഷമായി നാട്ടിൽ പോയി വന്നിട്ട്. നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ്​ ലോക്​ ഡൗണായത്. ഭാര്യ: സലീന. മക്കൾ: ഫിദ മെഹ്‌റിൻ (15), സിദ നൂറിൻ (10), ഈസാൻ മുഹമ്മദ്‌ (2). തുടർനടപടികൾ നടത്തുന്നതിന്​ കമ്പനി പ്രതിനിധികൾക്ക് സഹായമായി പാലക്കാട്‌ ജില്ലാ കെ.എം.സി.സി വെൽഫെയർ വിഭാഗവും രഗത്തുണ്ട്.
 


LATEST VIDEO

Full View
Tags:    
News Summary - Saudi death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.