സൗദി ആരോഗ്യരംഗത്ത്​ 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കുന്നതിന്​ കർശന നിയന്ത്രണം

റിയാദ്: സൗദി ആരോഗ്യ രംഗത്ത്​ ജോലി ചെയ്യുന്ന 10 വർഷം പിന്നിട്ട വിദേശികളുടെ കരാർ പുതുക്കുന്നതിൽ കർശന നിബന്ധന ഏർപ്പെടുത്തി. വളരെ അപൂർവമായ സ്പെഷ്യലിസ്​റ്റ്​ തസ്​തികകളിലുള്ളവരുടെ സേവനം രാഷ്​ട്രത്തിന് അനിവാര്യമാണെങ്കിൽ മാത്രം തൊഴിൽ കരാർ പുതുക്കും. ഇത്തരം ജീവനക്കാരുടെ കരാർ പുതുക്കുന്നതിന് സ്ഥാപനത്തിലെ എച്ച്​.ആർ വിഭാഗത്തിന് അനുമതി നൽകാനാവില്ല. പകരം ആരോഗ്യ വകുപ്പി​െൻറ പ്രവിശ്യാ ബ്രാഞ്ച്​ മേധാവിക്കോ ആരോഗ്യ കോംപ്ലക്സുകളുടെ മേധാവിക്കോ തത്തുല്യ പദവിയിലുള്ളവർക്കോ മാത്രമാണ് അനുമതി നൽകാനാവുക.

അപൂർവ സാഹചര്യത്തിൽ സർക്കാർ സ്ഥാപനത്തിലെ വിദേശികളുടെ കരാർ പുതുക്കുന്നതിനുള്ള മറ്റു മാനദണ്ഡങ്ങളും ഇതിന് ബാധകമാണ്. അപൂർവ സ്പെഷ്യലിസ്​റ്റ്​ തസ്​തിക സംബന്ധിച്ചും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. സർക്കാർ മേഖലയിലെ വിദേശി ജോലിക്കാരുടെ തൊഴിൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ട് മുമ്പ് മന്ത്രിസഭ അംഗീകരിച്ച കരാറി​െൻറയും സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തുന്നതി​െൻറയും ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തി​െൻറ പുതിയ നീക്കം. ആരോഗ്യ വകുപ്പിലെ വിവിധ ഘടകങ്ങൾക്ക് മന്ത്രാലയത്തിലെ മാനവവിഭവ ശേഷി അണ്ടർ സെക്രട്ടറി സർക്കുലർ അയച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Tags:    
News Summary - saudi health ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.