ജിദ്ദ: സൗദിയിൽ ഷോപ്പിങ് മാളുകളിൽ പ്രവേശനത്തിന് ബാർകോഡ് സ്കാനിങ് വാണിജ്യ മന്ത്രാലയം നിർബന്ധമാക്കുന്നു. ഷോപ്പിങ്ങിനെത്തുന്നവർ വാക്സിനെടുത്തവരാണെന്ന് ഉറപ്പുവരുത്താൻ തവക്കൽനാ മൊബൈൽ ആപ്ലിക്കേഷൻ വഴി ബാർകോഡ് സ്കാൻ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വ്യക്തമാക്കി. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാണിജ്യ കേന്ദ്രങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും പ്രവേശിക്കുന്നതിനു മുമ്പ് വാക്സിൻ അവസ്ഥ യാന്ത്രികമായി പരിശോധിക്കാൻ തവക്കൽനാ ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ബാർകോഡ് സ്കാൻ ചെയ്യണം.
ഇതിനായി വാണിജ്യസ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില സ്വയമേവ പരിശോധിക്കുന്നതിനുള്ള പെർമിറ്റ് കോഡ് സ്ഥാപിക്കണമെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഭക്ഷ്യവിൽപന കടകൾ, ലോൺഡ്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ തുടങ്ങിയ ചെറുകിട സ്ഥാപനങ്ങളിലെത്തുന്നവർ തവക്കൽനാ ആപ്ലിക്കേഷനിലെ ആരോഗ്യസ്ഥിതി സാധാരണ രീതിയിൽ പരിശോധിച്ച് ജീവനക്കാരെ ബാധ്യപ്പെടുത്തേണ്ടതുണ്ട്. വാക്സിൻ എടുക്കാൻ ബാധ്യസ്ഥരല്ലാത്ത വിഭാഗങ്ങളെ തീരുമാനങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.