റിയാദ്: രാജ്യത്ത് വേനൽ കടുത്ത നിലയിൽ തുടരുമ്പോൾ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയും തണുത്ത കാലാവസ്ഥയും തുടരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ അഞ്ച് പ്രവിശ്യകളിൽ ശക്തമായ കാറ്റും മഴയും ആലിപ്പഴ വർഷവുമുണ്ടായി. വെള്ളിയാഴ്ച രാത്രി വൈകിയും മഴ തുടർന്നു.
മക്ക, അൽബാഹ, നജ്റാൻ, ത്വാഇഫ്, അസീർ എന്നിവിടങ്ങളിലാണ് മഴയുണ്ടായത്. അൽബാഹയിലെ ബനീഹസൻ, അൽമൻദഖ് എന്നിവിടങ്ങളിലാണ് ഏറ്റവും ശക്തമായ മഴയും ജലമൊഴുക്കും മഞ്ഞുവീഴ്ചയും കാറ്റുമുണ്ടായത്. മക്ക പ്രവിശ്യയിലെ അല്ലൈത്ത്, ബനി യാസിദ്, മൈസാൻ, അദാം എന്നിവിടങ്ങളിലാണ് മഴയുണ്ടായത്.
നജ്റാൻ പ്രവിശ്യയിൽ ബദർ അൽജനൂബ്, ഖബാഷ്, താർ, ഹബോണ, യാദമഅ എന്നിവിടങ്ങളിലായിരുന്നു മഴ. ജീസാൻ മേഖലയിൽ ശക്തമായ പൊടിക്കാറ്റാണുണ്ടായത്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതിനാൽ കാഴ്ച പരിമിതപ്പെട്ടു. അതേസമയം റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.