ത്വാഇഫ് റോസ് ഫെസ്റ്റിവൽ ഇനി 'റോസ് സീസൺ'

ജിദ്ദ: ത്വാഇഫ് റോസ് ഫെസ്റ്റ് ഇനി റോസ് സീസൺ ആകും. പേര് മാറ്റാനുള്ള തീരുമാനത്തിന് ത്വാഇഫ് മുനിസിപ്പാലിറ്റി അംഗീകാരം നൽകി. 15 വർഷത്തിലേറെയായി ത്വാഇഫ് റോസ് ഫെസ്റ്റിവൽ എന്നറിയപ്പെട്ടിരുന്ന മേളയാണ് പുതിയ പേരിൽ അറിയപ്പെടുക.

ചരിത്രപരവും സാമ്പത്തികവുമായി പ്രാധാന്യമുള്ള റോസാപ്പൂവ് പ്രഥമ ഉൽപന്നമായി കണക്കാക്കുന്നതായി ത്വാഇഫ്മേയർ ഡോ. അഹമ്മദ് അസീസ് അൽഖതാമി പറഞ്ഞു. പ്രവിശ്യയിൽ 860ലധികം പുഷ്പ ഫാം ഉണ്ട്. എല്ലാ കർഷകരും ഈ ഉൽപന്നത്തിൽ താൽപര്യമുള്ളവരും സീസണിൽ അവരുടെ ഉൽപന്നം പ്രദർശിപ്പിക്കാൻ കാത്തിരിക്കുന്നവരുമാണ്. ഒടുവിലായി അൽറദ്ഫ് പാർക്കിൽ സംഘടിപ്പിച്ച 14 റോസാപ്പൂ മേളകൾ സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റി. നിലവിൽ രാജ്യത്ത് ആരംഭിച്ച സീസണുകൾക്ക് അനുസൃതമായാണ് പേര് മാറ്റം. അടുത്തമാസം അൽറദ്ഫ് പാർക്കിൽ റോസ് സീസൺ നടക്കുമെന്നും മേയർ പറഞ്ഞു.

Tags:    
News Summary - Ta'if Rose Festival is now 'Rose Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.