ജിദ്ദ: ടാക്സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂനിഫോമിന് പൊതുഗതാഗത അതോറിറ്റി അംഗീകാരം നൽകി. ജൂലൈ 12 മുതൽ തീരുമാനം നടപ്പാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ഉബർ ടാക്സി ഡ്രൈവർമാരും തീരുമാനത്തിലുൾപ്പെടും. അതോറിറ്റിയുടെ അറിയിപ്പനുസരിച്ച് പുരുഷ ഡ്രൈവർമാർക്ക് ദേശീയ വസ്ത്രം അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാന്റ്സുമാണ് നിശ്ചയിച്ചിരിക്കുന്നത്. ചാരനിറത്തിലുള്ള ഫുൾകൈ ഷർട്ട്, കറുത്ത പാന്റ്സ്, ബെൽറ്റ് എന്നിവ ടാക്സി ഡ്രൈവർമാർക്ക് മാത്രമാക്കി നിശ്ചയിച്ചിട്ടുണ്ട്.
തിരിച്ചറിയൽ കാർഡ് ധരിച്ചിരിക്കണം. ആവശ്യമാണെങ്കിൽ ജാക്കറ്റോ, കോട്ടോ ഉപയോഗിക്കാവുന്നതാണ്.സ്ത്രീകളായ ഡ്രൈവർമാർക്ക് അബായ അല്ലെങ്കിൽ ഷർട്ട്, നീളമുള്ള പാന്റ്സുമാണ് യൂനിഫോം. ജാക്കറ്റ് അല്ലെങ്കിൽ കോട്ട് എന്നിവയും നിർബന്ധമാണ്. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, ഡ്രൈവർമാരുടെ രൂപങ്ങളിൽ നിലവാരം പുലർത്തുക, മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.