റിയാദ്: തനിമ കലാസാംസ്കാരിക വേദി സനാഇയ്യ ഏരിയ കമ്മിറ്റിയംഗവും അസീസിയ യൂനിറ്റിലെ പ്രവർത്തകനുമായ അബ്ദുൽ ശുക്കൂറിന് ഏരിയതല യാത്രയയപ്പ് നൽകി. റിയാദിലെ അൽവതനിയ ഫോർ ഇൻഡസ്ട്രീസിൽ 30 വർഷമായി ജോലി ചെയ്ത ശുക്കൂർ എച്ച്.ആർ സീനിയർ സ്പെഷ്യലിസ്റ്റായാണ് വിരമിക്കുന്നത്. ദീർഘകാലമായി സാമൂഹിക സാംസ്കാരിക രംഗത്ത് റിയാദിലെ വ്യവസായിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. ഒരു പക്ഷിപ്രിയൻ കൂടിയായ ശുക്കൂർ തൃശൂർ ജില്ലയിലെ കയ്പമംഗലം സ്വദേശിയാണ്. തനിമ മേഖല ഫൈനാൻസ് സെക്രട്ടറി, ഏരിയ സെക്രട്ടറി, ബേർഡ് ലവേഴ്സ് അസോസിയേഷൻ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അസീസിയ്യയിൽ നടന്ന യാത്രയപ്പ് യോഗത്തിൽ ഏരിയ കൺവീനർ റിഷാദ് എളമരം അധ്യക്ഷത വഹിച്ചു. കൃത്യനിഷ്ഠ, സേവന മനോഭാവം, ഉത്തരവാദിത്ത നിർവഹണം എന്നീ കാര്യങ്ങളിൽ മാതൃകാപരമായ വ്യക്തിത്വമാണ് ശുക്കൂറെന്നും പ്രവാസത്തിെൻറ നൈപുണ്യം നാട്ടിലെ ശിഷ്ടജീവിതത്തിൽ ഉപയോഗപ്പെടുത്തണമെന്നും റിഷാദ് പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗം സലീം വടകര ഉപഹാരവും ആദരഫലകവും നൽകി സംസാരിച്ചു. മൊയ്തു ഇരിട്ടി, ശബീർ അഹ്മദ്, ഫസലുൽ ഹഖ്, അഷ്റഫ് കൊടിഞ്ഞി, സാലിഹ്, അസീസ് എന്നിവർ സംസാരിച്ചു. അബ്ദുൽ ശുക്കൂർ മറുപടി പ്രസംഗത്തിൽ ശനിയാഴ്ച നാട്ടിലേക്ക് തിരിക്കുമെന്നും കരുതലിനും സ്നേഹത്തിനും നന്ദി പ്രകാശിപ്പിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിെൻറ ഭാര്യ റൈഹാനത്ത്, മകൻ സനീൻ ജാസിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.