ദമ്മാം: രാഷ്ട്രീയ നിരീക്ഷകനും നടനും എഴുത്തുകാരനും സിനിമാ നിർമാതാവുമായ മൻസൂർ പള്ളൂരിന്റെ ‘മലയാള സിനിമ: ഭാവുകത്വത്തിലെ പരിണാമ ദിശകൾ’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര വേദിയിൽ പ്രകാശനം ചെയ്തു. നടൻ രവീന്ദ്രൻ മാധ്യമ പ്രവർത്തകൻ എം.സി.എ. നാസറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ശശീന്ദ്രൻ, സഫാരി ഗ്രൂപ് എം.ഡി. സൈനുൽ ആബിദ്, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എൻ. ജയരാജ്, കെ.പി.കെ. വേങ്ങര എന്നിവർ സംസാരിച്ചു. നിരവധി സിനിമകളുടെ വിശദീകരണങ്ങളിലൂടെ കടന്നുപോകുന്ന ഒരു മികച്ച സിനിമ വായനയാണ് മൻസൂർ പള്ളൂരിന്റെ പുസ്തകമെന്ന് നടൻ രവീന്ദ്രൻ പറഞ്ഞു.
താൻ കണ്ട സിനിമകളും സഞ്ചരിച്ച സിനിമ വഴികളുമാണ് ഇങ്ങനെ ഒരു പുസ്തകം തയാറാക്കാൻ സഹായിച്ചതെന്ന് മൻസൂർ പള്ളൂർ പറഞ്ഞു. തിരക്കഥയിലും അഭിനയത്തിലും ഭാഗമാകാൻ സാധിച്ച ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’ അടുത്തു തന്നെ കേരള സർക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സീ സ്പേസി’ലൂടെ കാണാൻ സാധിക്കുമെന്ന് സിനിമയുടെ നിർമാതാവ് കൂടിയായ മൻസൂർ പള്ളൂർ പറഞ്ഞു. നാസർ ബേപ്പൂർ പരിപാടി നിയന്ത്രിച്ചു. ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.