റിയാദ്: വഖഫ് ബോർഡിലേക്കുള്ള ഉദ്യോഗസ്ഥ നിയമനം പബ്ലിക് സർവിസ് കമീഷന് വിട്ടത് പുനഃപരിശോധിക്കാനും പിൻവലിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.
സമുദായത്തിെൻറ അവകാശങ്ങൾ ഓരോന്നായി കവർച്ച ചെയ്യപ്പെടുന്നതിെൻറയും ദൈവാർപ്പിത സ്വത്തിെൻറ മേൽനോട്ടത്തിനുവേണ്ടി മുസ്ലിം നാമധാരികളെ പി.എസ്.സി നിയമിക്കുമ്പോഴുണ്ടാവുന്നതിെൻറയും അപകട സാധ്യതകളെക്കുറിച്ച് യോഗം വിലയിരുത്തി.
എസ്.ഐ.സി നാഷനൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സൈതലവി ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കോയ വാഫി വയനാട് അധ്യക്ഷത വഹിച്ചു. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ തത്സമയം ഓൺലൈനായി സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.
സമുദായത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്കെതിരെ കേരളത്തിൽനിന്നും വിവിധ മുസ്ലിം സംഘടനകൾ ഒരുമിച്ച് പ്രതിരോധസമരവുമായി മുന്നോട്ടുപോകുമ്പോൾ അതിന് ശക്തിപകരുന്നതാണ് വിദേശത്തുനിന്നുമുള്ള ഇത്തരം കൂടിച്ചേരലുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.ഐ.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഷാഫി ദാരിമി പുല്ലാര (ദീബാജ്) മുഖ്യപ്രഭാഷണം നിർവഹിച്ചു. ഖലീല്‍ പാലോട് (തനിമ സാംസ്കാരിക വേദി), ഷാഫി കരുവാരകുണ്ട് (എസ്.ഐ.സി), സത്താർ താമരത്ത് (ഗ്രേസ്) എന്നിവർ വിഷയാവതരണം നടത്തി. അഷ്റഫ് വേങ്ങാട്ട് (കെ.എം.സി.സി), അഡ്വ. അബ്ദുല്‍ ജലീല്‍ (റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ), ഷാജഹാൻ പടന്ന (റിയാദ് ഇസ്ലാഹി സെൻറർ), സൈനുല്‍ ആബിദ് (എം.ഇ.എസ്), ഷഫീഖ് കണ്ണൂർ (സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ) എന്നിവർ സംസാരിച്ചു.
വൈസ് ചെയർമാൻ മുജീബ് ഫൈസി മമ്പാട് പ്രാർഥന നടത്തി. സെക്രട്ടറിമാരായ സുബൈർ ഹുദവി വെളിമുക്ക് സ്വാഗതവും അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി നന്ദിയും പറഞ്ഞു. ഷുഹൈബ് വേങ്ങര, ബഷീർ താമരശ്ശേരി, ഹുദൈഫ കണ്ണൂർ എന്നിവർ നേതൃത്വം നൽകി. മുഖ്താർ കണ്ണൂർ, ഉമർ ഫൈസി ചേരക്കാപറമ്പ്, സുധീർ ചമ്രവട്ടം, അലിക്കുട്ടി കടുങ്ങപുരം, ഷിഫ്നാസ് ശാന്തിപുരം, അഷ്റഫ് വളാഞ്ചേരി, മഷ്ഹൂദ് കൊയ്യോട് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.