ദമ്മാം: തൃശൂർ നാട്ടുകൂട്ടം നടത്തിയ തൃശൂർ പ്രീമിയർ ലീഗ്-2021 (ടി.പി.എൽ) സീസൺ വൺ ക്രിക്കറ്റ് ടൂർണമെൻറിൽ യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട് ജേതാക്കളായി. ഇരിങ്ങാലക്കുട വാരിയേഴ്സിനെ 17 റൺസിന് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. തൃശൂർ നിവാസികൾ വിവിധ ദേശക്കാരുടെ പേരിൽ ആറു ടീമുകളായി അണിനിരന്ന ടൂർണമെൻറ് ആവേശകരമായി സമാപിച്ചു.
മാൻ ഓഫ് ദ സീരീസായി കൈപ്പമംഗലം സ്പാർട്ടൻസിലെ ഫഹദിനെയും മികച്ച ബൗളറായി തൃശൂർ ടോപ് സ്കോറേഴ്സിലെ ജെബിലിനെയും മികച്ച ബാറ്റ്സ്മാനായി ഇരിങ്ങാലക്കുട വാരിയേഴ്സിലെ ഷബീറിനെയും തിരഞ്ഞെടുത്തു. ജേതാക്കൾക്ക് ദാദാഭായ് ട്രോഫി ദാദാഭായ് ട്രാവൽസ് എം.ഡി. ഹാരിസ് ഷംസുദ്ദീൻ സമ്മാനിച്ചു. പ്രസിഡൻറ് താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇസ്മാഈൽ, ഹമീദ് കണിച്ചാട്ടിൽ , വർഗീസ് ആൻറണി, വിജോ വിൻസെൻറ്, സോണി തരകൻ, അൻസൺ ആൻറണി, വിബിൻ ഭാസ്കർ എന്നിവർ സംസാരിച്ചു. ഷാനവാസ്, റഫീഖ് വടക്കാഞ്ചേരി, ഷെഫീർ പാച്ചു, ജോബി, ജിയോ ലൂയിസ്, സാദിഖ് അയ്യാരിൽ എന്നിവർ നേതൃത്വം നൽകി.
രണ്ടാഴ്ചയായി ദമ്മാം ഹുക്ക ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ രാവും പകലുമായി നടന്ന ആദ്യപാദ മത്സരങ്ങളിൽ അരിപ്പാലം ഹണീബീസും നൈറ്റ് റൈഡേഴ്സ് കൊടുങ്ങല്ലൂരും പുറത്തായി. തുടർന്ന് നടന്ന സെമി മത്സരങ്ങളിൽ സ്പാർട്ടൻസ് കൈപ്പമംഗലത്തെയും ടോപ് സ്കോർ തൃശൂരിനെയും പരാജയപ്പെടുത്തി ഇരിങ്ങാലക്കുട വാരിയേഴ്സും യുനൈറ്റഡ് സ്റ്റേറ്റ്സ് അഴീക്കോടും ഫൈനലിൽ പ്രവേശിച്ചു. സൗദിയിലുള്ള തൃശൂർ നിവാസികൾ മാത്രം അണിനിരന്ന ടൂർണമെൻറിെൻറ സീസൺ രണ്ട് പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.