‘വാ​ഫി വ​ഫി​യ്യ' എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ ഇന്ന് ​സൗ​ദി​യി​ൽ ന​ട​ക്കും

ജി​ദ്ദ: കോ-​ഓ​ർ​ഡി​നേ​ഷ​ൻ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ​ളേ​ജ​സ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന 'വാ​ഫി വ​ഫി​യ്യ' കോ​ഴ്സി​ലേ​ക്കു​ള്ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ മേ​യ് 19 ന് ​കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി വി​വി​ധ സെ​ന്റ​റു​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സൗ​ദി​യി​ൽ​നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് ജി​ദ്ദ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ദ്ദ​യി​ൽ അ​ബ്ദു​ൽ ഹ​ക്കീം വാ​ഫി 053 256 0265, സ​ലീം വാ​ഫി 059 518 7556, റി​യാ​ദി​ൽ സു​ലൈ​മാ​ൻ വാ​ഫി 053 234 0541 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ലോ​കോ​ത്ത​ര ഇ​സ്‌​ലാ​മി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പാ​ഠ്യ​പ​ദ്ധ​തി​ക​ളോ​ട് സ​മാ​ന​ത പു​ല​ർ​ത്തു​ന്ന​താ​ണ് വാ​ഫി വ​ഫി​യ്യ പാ​ഠ്യ​പ​ദ്ധ​തി​യെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ ഇ​സ്‌​ലാ​മി​ക ക​ലാ​ല​യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നു​വ​രു​ന്ന പ​ര​മ്പ​രാ​ഗ​ത നി​സാ​മി​യ്യ സി​ല​ബ​സ് പ​രി​ഷ്ക​രി​ച്ചാ​ണ് വാ​ഫി വ​ഫി​യ്യ സി​ല​ബ​സ് സം​വി​ധാ​നി​ച്ചി​ട്ടു​ള്ള​ത്. പു​റ​മെ യു.​ജി.​സി അം​ഗീ​ക​രി​ക്കു​ന്ന യൂ​നി​വേ​ഴ്‌​സി​റ്റി ഡി​ഗ്രി​യും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ട്. കൈ​റോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക് യൂ​ണി​വേ​ഴ്സി​റ്റീ​സ് ലീ​ഗ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ത്വ​വും അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് മു​സ്ലിം ക​മ്മ്യൂ​ണി​റ്റീ​സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ത്വ​വും മൊ​റോ​ക്കോ​യി​ലെ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​ബി ഭാ​ഷ പ​ഠ​ന കേ​ന്ദ്ര കൂ​ട്ടാ​യ്മ​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് അം​ഗ​ത്വ​വും ഉ​ൾ​പ്പെ​ടെ 10 ലോ​കോ​ത്ത​ര വി​ദ്യാ​പീ​ഠ​ങ്ങ​ളു​മാ​യി വാ​ഫി വ​ഫി​യ്യ കോ​ഴ്സു​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് സ​ഹ​ക​ര​ണ ധാ​ര​ണ​യു​ണ്ട്.

Tags:    
News Summary - Wafi Wafiyya Entrance Exam in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.