ദുബൈ: കോവിഡിൽ നിന്ന് അതിവേഗം കരകയറുന്ന യു.എ.ഇയിൽ രോഗബാധിതരുടെ ഗ്രാഫ് വീണ്ടും ഉയരുന്നു. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് നാലു ദിവസമായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. ഞായർ 210, തിങ്കൾ 229, ചൊവ്വ 365, ബുധൻ 435 എന്നിങ്ങനെയാണ് നാലു ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച 179 പേർക്ക് മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്താണ് ഇരട്ടിയിലധികമായി ഉയർന്നത്. രോഗമുക്തരുടെ എണ്ണം കുറയുന്നുമുണ്ട്. രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ ജനങ്ങൾ അശ്രദ്ധമായി പുറത്തിറങ്ങുന്നതും ഒത്തുചേരൽ തുടങ്ങിയതുമാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായത്. 6000ൽ താഴെ രോഗികൾ മാത്രമുണ്ടായിരുന്ന രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7000ന് അടുത്തേക്ക് ഉയർത്തു.
ഇതുവരെ 60 ലക്ഷം പേരെ പരിശോധനക്ക് വിധേയമാക്കി. അതേസയം, രോഗം വീണ്ടും വ്യാപിക്കാൻ തുടങ്ങിയതോടെ മുന്നറിയിപ്പുമായി ആരോഗ്യ,-രോഗപ്രതിരോധ മന്ത്രാലയം രംഗത്തുവന്നു. കോവിഡ് വൈറസ് ഇവിടെ തന്നെയു െണ്ടന്നും ഒത്തുചേരലാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നും ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ അൽ ഉവൈസി പറഞ്ഞു. നാലു പേരിൽ കൂടുതൽ ഒത്തുചേരരുത്. വീട്ടിലാണെങ്കിൽ പോലും 20 പേർ ഒത്തുചേർന്ന് ആഘോഷങ്ങൾ ഒരുക്കുന്നത് അപകടകരമാണെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി. യു.എ.ഇയിലെ കോവിഡ് ബാധിതർ: പുതുതായി സ്ഥിരീകരിച്ചത്: 435 രോഗമുക്തർ: 113 മരണം: 01 ആകെ രോഗികൾ: 65,341 ആകെ മരണം: 367 ആകെ രോഗമുക്തർ: 58,022 ചികിത്സയിലുള്ളവർ: 6952
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.