ദുബൈ: മുൻ പ്രവാസിയും പ്രമുഖ സംരംഭകനുമായിരുന്ന വളഞ്ഞവട്ടം തർക്കോലില്‍ പുത്തൻ വീട്ടിൽ പി.ടി. കോശി (രാജു-75) നാട്ടിൽ നിര്യാതനായി. നാല് പതിറ്റാണ്ടിലധികം ദുബൈയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം തറവാട് റസ്റ്റാറന്റ് സ്ഥാപകനാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് വീട്ടിലെത്തിക്കും.
തുടർന്ന് ശുശ്രൂഷക്കു ശേഷം ഉച്ചക്ക് രണ്ട് മണിയോടെ വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിസെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: അടൂർ കുഴിവിളയിൽ ലില്ലിക്കുട്ടി രാജു. മക്കൾ: ബിജു കോശി (തറവാട് ഗ്രൂപ് ഓഫ് റസ്റ്റാറന്റ്, ദുബൈ), സിന്ധു കോശി (എമിറേറ്റ്സ്, ദുബൈ), സീന വിനു (എമിറേറ്റ്സ്, ദുബൈ). മരുമക്കൾ: ഷെർലിൻ ബിജു (ദുബൈ), ഡോ. എബി എബ്രഹാം (ദോഹ), വിനു വർഗീസ് (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.