വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ദു​ബൈ​യി​ൽ

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ‘കാ​രു​ണ്യ ഭ​വ​നം’ മു​ഖ്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 14ാമ​ത്‌ ബൈ​നി​യ​ൽ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സും മി​ഡി​ൽ ഈ​സ്റ്റ് റീ​ജ്യ​ൻ ‘കാ​രു​ണ്യ ഭ​വ​നം പ​ദ്ധ​തി’​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ ജോ​ൺ മ​ത്താ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ഗ​സ്റ്റ്​ ര​ണ്ടി​നാ​ണ്​ ച​ട​ങ്ങ്​.

ഡോ. ​പി.​എ. ഇ​ബ്രാ​ഹീം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ്​ ‘കാ​രു​ണ്യ ഭ​വ​നം പ​ദ്ധ​തി’ രൂ​പ​പ്പെ​ടു​ത്തി​യ​ത്. പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ആ​ദ്യ അ​ഞ്ചു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ദു​ബൈ, ഷാ​ർ​ജ, ഉ​മ്മു​ൽ ഖു​വൈ​ൻ, അ​ജ്‌​മാ​ൻ, ഫു​ജൈ​റ എ​ന്നീ പ്രൊ​വി​ൻ​സു​ക​ളാ​ണ്​ കേ​ര​ള​ത്തി​ലെ അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക്‌ ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി​യി​ൽ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ട​ങ്ങി​ൽ ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി​ക്ക്​ ഡോ. ​പി.​എ ഇ​ബ്രാ​ഹിം ഹാ​ജി മെ​മ്മോ​റി​യ​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഗോ​ൾ​ഡ​ൻ ലാ​ന്‍റേ​ൺ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. ക​വി​യും ച​ല​ച്ചി​ത്ര​ഗാ​ന ര​ച​യി​താ​വും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഭാ വ​ർ​മ​ക്ക്​ ‘സാ​ഹി​ത്യ പു​ര​സ്കാ​രം’ ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കേ​ര​ള സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​നും കേ​ര​ള ഡെ​വ​ല​പ്മെൻറ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺ​സി​ലു​മാ​യി ആ​ഗോ​ള ത​ല​ത്തി​ൽ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു​വെ​ന്നും കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ ജോ​ൺ മ​ത്താ​യി, മി​ഡി​ൽ ഈ​സ്റ്റ് റീ​ജ്യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ (പ്ര​സി​ഡ​ന്‍റ്), ഡോ. ​ജെ​റോ വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി), മ​നോ​ജ് മാ​ത്യു(​ട്ര​ഷ​റ​ർ), രാ​ജേ​ഷ് പി​ള്ള (ഗ്ലോ​ബ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഡ​യ​സ് ഇ​ടി​ക്കു​ള (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), ജി​തി​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (പ്ര​സി​ഡ​ൻ​റ്, യൂ​ത്ത്​ ഫോ​റം), ബാ​വാ റേ​ച്ച​ൽ (പ്ര​സി​ഡ​ൻ​റ്, വു​മ​ൺ​സ്​ ഫോ​റം) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Chief Minister inaugurates Karunya Bhavanam of World Malayali Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.