‘ഗള്‍ഫ് മാധ്യമം’ വിദ്യാഭ്യാസ മേള എജുകഫെ ഇന്നു മുതല്‍

ദുബൈ: ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന  പ്രഥമ സമ്പുര്‍ണ വിദ്യാഭ്യാസ കരിയര്‍ മേള ‘എജുകഫേ’ ഇന്ന് വൈകിട്ട് 4.30ന് ദുബൈ ഖിസൈസിലെ  ബില്‍വ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. രണ്ടു ദിവസത്തെ മേളയില്‍ ഇന്ത്യയിലേയും യു.എ.ഇ യിലേയും കൂടാതെ മറ്റു വിദേശസര്‍വകാലാശാലകളടക്കം 30 ഓളം സ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കാനായി പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.

പ്രധാനമായും  പത്തു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് നടത്തുന്ന മേളയില്‍ വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും  അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും.  കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടത്തൊന്‍ വിദഗ്ധരുടെ സഹായമുണ്ടാകും. കുട്ടികളുടെ മാനസിക-ബൗദ്ധിക-ശാരീരിക ക്ഷമത കണ്ടത്തൊനും സംവിധാനമുണ്ട്.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൈക്കോളജിക്കല്‍ കൗണ്‍സലിങും കരിയര്‍ കൗണ്‍സലിങ്ങും നടക്കും. സംശയ നിവാരണത്തിനും അവസരമുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെയും ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയുമാണ് പ്രദര്‍ശന സമയം. പ്രവേശം സൗജന്യം.

ഉദ്ഘാടന സമ്മേളനത്തില്‍  ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ്  ആല്‍ മക്തൂം പുരസ്കാരം നേടിയ മലയാളികളായ ഡോ. സംഗീത് ഇബ്രാഹിമിനെയും കുടുംബത്തെയും വിനോദ് കുമാര്‍ പാലയില്‍ ഭാസ്കരന്‍ പിള്ളയെയൂം കുടുംബത്തെയും ആദരിക്കും.  അറബിക് സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാമതത്തെിയ സ്കൂള്‍ വിദ്യാര്‍ഥിനി മീനാക്ഷിയേയും ആദരിക്കും. പി.എം ഫൗണ്ടേഷന്‍  ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന്  നടത്തിയ ടാലന്‍റ് സര്‍ച്ച് പരീക്ഷയില്‍ യു.എ.ഇ തലത്തില്‍ മുന്നിലത്തെിയ 18 വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും.

ആദ്യ സെഷനില്‍  കേരള പൊതുമരാമത്ത്, നഗരകാര്യ സെക്രട്ടറി  എ.പി.എം മുഹമ്മദ് ഹനീഷ് ‘സ്വപ്നങ്ങളെ എങ്ങനെ കീഴടക്കാം’ എന്ന വിഷയത്തില്‍ സംസാരിക്കും.  വിസ്ഡം എജുക്കേഷനുമായി സഹകരിച്ച്  പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക്   മെഡിക്കല്‍,എന്‍ജിനീയറിങ് മാതൃകാ പ്രവേശ പരീക്ഷ ശനിയാഴ്ച 11 മണിക്ക്   നടക്കും.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.