ദുബൈ: യു.എ.ഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ‘ഈദുൽ ഇത്തിഹാദ്’ സാംസ്കാരിക സമ്മേളനത്തിന് പ്രൗഢമായ സമാപ്തി. ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാന്റിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ലോകത്തിന് തന്നെ മാതൃകയാണ് യു.എ.ഇയെന്ന് തങ്ങൾ പറഞ്ഞു. മലയാളി സമൂഹത്തിന്റെ എല്ലാവിധ പുരോഗതിയിലും ഈ നാടിന്റെ സാന്നിധ്യമുണ്ടെനും തങ്ങൾ പറഞ്ഞു.
ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി മുഖ്യാതിഥിയായി. എല്ലാ വിശ്വാസങ്ങളോടും കാണിക്കുന്ന സഹിഷ്ണുതയാണ് യു.എ.ഇയുടെ മഹത്വമെന്ന് യൂസുഫലി പറഞ്ഞു.
സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കോൺസുൽ ജനറൽ സതീശൻ കുമാർ ശിവൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സി.ഡി.എ സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ മുഹൈരി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ യഹ്യ തളങ്കര സ്വാഗതവും ഇസ്മായിൽ ഏറാമല നന്ദിയും പറഞ്ഞു.
ദുബൈ കെ.എം.സി.സി ട്രഷറർ പി.കെ. ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, റയീസ് തലശ്ശേരി, സമദ് എടക്കുളം, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, ഒ.കെ. ഇബ്രാഹിം, ഹസൻ ചാലിൽ, മജീദ് മടക്കിമല, മൊയ്തു ചപ്പാരപ്പടവ്, അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്റഫ് കൊടുങ്ങല്ലൂർ, സാദിഖ് തിരുവനന്തപുരം, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കെ.പി.എ. സലാം, ആർ. ഷുക്കൂർ, ബെൻസ് മഹമൂദ് ഹാജി, ഹംസ തൊട്ടി, എൻ.കെ. ഇബ്രാഹിം, സൈനുദ്ദീൻ ചേലേരി, അബ്ദുല്ല ആറങ്ങാടി, പി.വി. നാസർ, ജംഷാദ് മണ്ണാർക്കാട്, എ.സി. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. മാപ്പിളപ്പാട്ട് ഗായകരായ രഹ്ന, ആദിൽ അത്തു, കൊല്ലം ഷാഫി, കണ്ണൂർ മമ്മാലി എന്നിവർ നയിച്ച ഇശൽ നിലാവ് സംഗീത വിരുന്നും അരങ്ങേറി. ദുബൈ കെ.എം.സി.സി സർഗധാര കലാകാരന്മാരുടെ ദഫ് മട്ട്, കോൽക്കളി, കളരിപ്പയറ്റ്, ഒപ്പന, അറബിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.