ഉമ്മുൽ ഖുവൈൻ: മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ഫുട്ബാൾ ഫെസ്റ്റിന്റെ രണ്ടാം സീസൺ അൽ അറബി സ്റ്റേഡിയത്തിൽ നടന്നു. 24 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പ്ലാറ്റിനം എഫ്.സി അലൈൻ ജേതാക്കളായി. പെനാൽറ്റിയിൽ കെ.എം.സി.സി മലപ്പുറം ജില്ല ടീമിനെയാണ് പരാജയപ്പെടുത്തിയത്. ടീമുകളുടെ കോഓഡിനേഷൻ അബൂബക്കർ സിദ്ദീഖ്, വി.എം. ഷബീർ എന്നിവർ നിർവഹിച്ചു. യു.എ.ഇയുടെ 53ാമത് ദേശീയാഘോഷങ്ങളുടെ ഭാഗമായി പൗരപ്രമുഖരുടെ പരേഡും കുട്ടികളുടെ വർണാഭമായ കലാപരിപാടികളും നടന്നു.
സാംസ്കാരിക സമ്മേളനത്തിൽ ശൈഖ് ഖാലിദ് അബ്ദുല്ലാ മുഹമ്മദ് അൽ മുഅല്ല, ആരിഫ് ഹസൻ സൈഫ് അൽ ഖാദർ അൽ അലി, അബ്ദുള്ള മജീദ് റാശിദ് മജീദ് അൽ അലി എന്നിവർ മുഖ്യാതിഥികളായി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കോയകുട്ടി പുത്തനത്താണി, താഹിർ തങ്ങൾ, ഉമ്മുൽ ഖുവൈൻ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ്, ഫായിസ് വേങ്ങര പ്രോഗ്രാം കമ്മിറ്റി കൺവീനർ അബൂബക്കർ കുന്നത്ത്, പ്രോഗ്രാം കമ്മിറ്റി ചീഫ് കോഓഡിനേറ്റർ അബു ചിറക്കൽ, യു.എ.ഇ കെ.എം.സി.സി നാഷനൽ സെക്രട്ടറി സജ്ജാദ് നാട്ടിക, ഐ.എ.യു പ്രസിഡന്റ് അഷ്കറലി തിരുവത്ര, ഉമ്മുൽ ഖുവൈൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുസമദ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി എം.ബി. മുഹമ്മദ്, ഉമ്മുൽ ഖുവൈൻ കെ.എം.സി.സി സ്റ്റേറ്റ് ട്രഷറർ, ഹബീബ്, സിബ്ഖർ, കൃഷ്ണ കുമാർ, ദാസൻ, അബൂ കുന്നത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.