അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സൗദി രാജാവ് സല്‍മാന്‍ ആല്‍ സൗദുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച മൊറോക്കോ താന്‍ജ്യറിലെ സൗദി രാജാവിന്‍െറ വസതിയിലാണ് ഇരു രാഷ്ട്ര നേതാക്കളും കൂടിക്കണ്ടത്.
യോഗത്തില്‍ യു.എ.ഇയും സൗദി അറേബ്യയും തമ്മിലുള്ള സാഹോദര്യബന്ധം അവലോകനം ചെയ്യുകയും മിഡിലീസ്റ്റിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു.
സൗദി രാജാവ് ഒരുക്കിയ വിരുന്നില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുത്തു. അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ്, സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ചാരിറ്റബ്ള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലി ബിന്‍ ഹമ്മാദ് ആല്‍ ശംസി, അബൂദബി കിരീടാവകാശിയുടെ കാര്യാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ആല്‍ മന്‍സൂരി എന്നിവരും വിരുന്നില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.