??.?.????? ??????? ?????????? ???????????????? ????????? ????????? 30 ????????????????? ???? ???????????? ????????? ?? ????? ??????? ????????? ????????? ?????? ??????????? ?????? ?????? ????????????

യു.എ.ഇയിലെ മലയാളി ഫുട്ബാള്‍ പ്രേമികളുടെ കൂട്ടായ്മ രൂപവത്കരിച്ചു

ദുബൈ: യു.എ.ഇയിലെ മലയാളി ഫുട്ബാള്‍  പ്രേമികളുടെ എകീകൃത കൂട്ടായ്മ നിലവില്‍ വന്നു. മലയാളികള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റുകളിലെ  കായിക പ്രേമികളും ഫുട്ബാള്‍ ടീമുകളും ഒത്തൊരുമിച്ചാണ് കെഫ എന്ന പേരില്‍ കുട്ടയ്മ രൂപവത്കരിച്ചത്. മലയാളി  ഫുട്ബാള്‍  മേളകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക്  ഏകീകൃത  രൂപം കൊണ്ടുവരുകയും പ്രവാസി മലയാളി ഫുട്ബാള്‍ താരങ്ങള്‍ക്ക്  കൂടുതല്‍ അവസരങ്ങളും സഹായവും നല്‍കുകയുമാണ് ലക്ഷ്യം.
യു.എ.ഇയില്‍  മലയാളി സംഘടനകള്‍ ഒരു സീസണില്‍ 60ലധികം ഫുട്ബാള്‍  മേളകള്‍ സംഘടിപ്പിക്കാറുണ്ട്.  ആഴ്ചയില്‍ രണ്ട് ഫുട്ബാള്‍ ടൂര്‍ണമെന്‍െറങ്കിലും ഇവിടെ നടക്കുന്നുണ്ട്. എന്നാല്‍ മത്സരങ്ങളുടെ അതിപ്രസരം കൊണ്ട്  താരങ്ങള്‍ക്ക് ഏല്‍ക്കുന്ന പരിക്ക് കാരണവും മറ്റും മലയാളി ഫുട്ബാള്‍ ടൂര്‍ണമെന്‍റുകളുടെ പൊലിമ പലപ്പോഴും നഷ്ടപ്പെടാറുണ്ട്. ഇത് ഒഴിവാക്കി മികച്ച രീതിയില്‍ ഫുട്ബാള്‍ മേളകള്‍ സംഘടിപ്പിക്കാന്‍  സാഹചര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യവും കൂട്ടായ്മക്ക് പിന്നിലുണ്ട്. 
രാജ്യത്തെ പല പ്രമുഖ മലയാളി കമ്പനികള്‍ക്കും അവരുടെ പേരില്‍ ഫുട്ബാള്‍ ക്ളബുകള്‍ നിലവിലുണ്ട്. ഇത്തരത്തില്‍ 50ലധികം മലയാളി ഫുട്ബാള്‍ ടീമുകള്‍ യു.എ.ഇയിലുണ്ട്. കായിക മികവില്‍ മാത്രം ജോലി ലഭിച്ച ഫുട്ബാള്‍ താരങ്ങള്‍ കുറഞ്ഞ വേതനത്തിലാണ്  ജോലി ചെയ്യുന്നത്. പലപ്പോഴും മത്സരങ്ങള്‍ക്കിടയിലുണ്ടാകുന്ന  പരിക്കുകള്‍ കാരണം തുടര്‍ ചികിത്സക്ക് വിഷമങ്ങള്‍ നേരിടുകയാണ്. ഇത്തരം അവസരങ്ങളില്‍ കായിക താരങ്ങളുടെ തുടര്‍ ചികിത്സക്ക് സഹായം എത്തിക്കാന്‍ സംഘടന മുന്നിട്ടിറങ്ങും. പ്രവാസലോകത്തെ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനവും പ്രോത്സാഹനവും നല്‍കുക, പ്രവാസി മലയാളികള്‍ക്ക് കളിക്കളങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, കളിക്കിടയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, മികച്ച റഫറികളെ രംഗത്ത് കൊണ്ടുവരുക, കളി സമയത്ത്  ടൂര്‍ണമെന്‍റ് സംഘാടകരുമായി സഹകരിച്ച് ആരോഗ്യപരിപാലന സൗകര്യങ്ങള്‍  ഒരുക്കുക, കായിക താരങ്ങള്‍ക്ക് തുടര്‍ സഹായങ്ങള്‍ നല്‍കുക എന്നിവയാണ് കെഫയുടെ പ്രധാന ലക്ഷ്യങ്ങളെന്ന്  ജനറല്‍ സെക്രട്ടറി  പ്രദീപ് പറഞ്ഞു.
 കെഫയുടെ ലോഗോ  പ്രകാശനം മുഖ്യാതിഥികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുഹമ്മദാലി ജി സെവന്‍, ഇല്യാസ് എ. റഹ്മാന്‍, അബ്ദുല്‍സലാം കോപി കോര്‍ണര്‍, ബഷീര്‍ ബെല്‍ഹാസ, ബഷീര്‍ ഗലദാരി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. അഷ്റഫ് തീമ, നെല്ലറ ശംസുദ്ദീന്‍, എ.എ.കെ. മുസ്തഫ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. കെഫ ജനറല്‍സെക്രട്ടറി  പ്രദീപ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ കെഫയെ പരിചയപ്പെടുത്തി. അനില്‍ യു.എഫ്. എഫ്. സി സംഘടനാ നിയമങ്ങള്‍ വിശദീകരിച്ചു. ചീഫ് കോഓഡിനേറ്റര്‍ ലത്തീഫ് നെല്ലറ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. അന്‍വര്‍ അഡ്നോക്, നൗഷാദ് സൈക്കോ, കോയ മാസ്റ്റര്‍, സുരേഷ്, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. അമീന്‍ സ്വാഗതവും ശരീഫ്  നന്ദിയും പറഞ്ഞു. കെഫ അംഗങ്ങളുടെ ഫുട്ബാള്‍ മത്സരവും ഗാനമേളയും നടന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.