ദുബൈ: എമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന പെതുജന പരാതികളെ നിരീക്ഷിക്കുന്ന മീഡിയ മോണിറ്ററിങ് വിഭാഗത്തിന്‍െറ പ്രവര്‍ത്തനസംവിധാനങ്ങള്‍ ദുബൈ താമസ കുടിയേറ്റ വകുപ്പ് വിപുലപ്പെടുത്തി.
വിവിധ ഭാഷാ മാധ്യമങ്ങളില്‍ വരുന്ന പരാതികള്‍ സ്മാര്‍ട്ട് ഉപകരണങ്ങളുടെ സഹായത്തോടെ വിവര്‍ത്തനം ചെയ്ത് കാര്യങ്ങള്‍ മനസിലാക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. പത്രങ്ങള്‍,ടിവി ചാനലുകള്‍,വെബ്സൈറ്റുകള്‍ നവമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന പരാതികളുടെ നിജസ്ഥിതി മനസിലാക്കാനും തുടര്‍ നടപടികളുടെ ഭാഗമായി അന്വേഷണ വിഭാഗത്തിന് വേഗത്തില്‍ സന്ദേശങ്ങള്‍ കൈമാറാനും വകുപ്പിന് കഴിയും.
മികച്ച രീതിയില്‍ സജ്ജീകരിച്ച ഓഫീസ്, സ്ക്രീന്‍, ടെലിപ്രോംപ്റ്റര്‍,അത്യാധുനിക കമ്പ്യൂട്ടറുകള്‍ ,എച്ച്.ഡി ക്യാമറകള്‍ , ഏറ്റവും മികച്ച സാങ്കേതിക സന്ദേശ വാഹക ഉപകരണങ്ങള്‍ എല്ലാം മീഡിയ മോണിറ്ററിങ് വിഭാഗത്തില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
24 മണിക്കുറും പരാതികള്‍ സ്വമേധയാ റെക്കോഡ് ചെയ്ത് ഫയലില്‍ രേഖപ്പെടുത്താനും ആവശ്യമുള്ള സമയത്ത് വിവരങ്ങള്‍ കൈമാറാനും ഈ വിഭാഗത്തിന് സാധിക്കും.
വീഡിയോ ടേപ്പ്, ഓഡിയോ ടേപ്പ്, പത്ര കട്ടിങ്ങുകള്‍,വിവിധ ഭാഷയിലുള്ള ന്യൂസ് ലിങ്കുകള്‍ എല്ലാം ഇവിടെ തരം തിരിച്ച് സുക്ഷിച്ചിട്ടുണ്ട്. വിവിധ മാധ്യമങ്ങളിലുടെ പുറത്തു വരുന്ന താമസ- കുടിയേറ്റ പരാതികള്‍ പരിഹരിക്കാന്‍ ഈ ഓഫീസ് സഹായകരമാകും എന്ന് കണ്ടാണ് മാധ്യമ നിരീക്ഷണ വിഭാഗം നിലവില്‍ വന്നിരിക്കുന്നത്.2012ലാണ് ദുബൈ എമിഗ്രേഷന്‍ മീഡിയ മോണിറ്ററിങ് ഓഫിസ് സ്ഥാപിച്ചത്.
അതിനിടെ നവ മാധ്യമങ്ങളില്‍ താമസ- കുടിയേറ്റ വകുപ്പിന്‍െറ സേവന മികവുകള്‍ അടയാളപ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ പരമ്പരയായ ‘സബാഹ് അല്‍ ഖൈര്‍ യാവതന്‍’ എന്ന പരിപാടിയിലുടെ ജീവനക്കാരുടെ സേവന മികവുകള്‍ മികച്ച രീതിയില്‍ പെതുജനങ്ങള്‍ക്ക് മുന്നിലത്തെിക്കാന്‍ സാധിച്ചു. രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ബഹുമാനവും സേവന സന്നദ്ധതയുമാണ്് ഈ പരിപാടിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍മറി പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാര്‍ തങ്ങള്‍ക്ക് അന്നം നല്‍ക്കുന്ന രാജ്യത്തോട് സ്നേഹം പ്രകടിപ്പിച്ച് ഈ പരിപാടിയിലുടെ സംസാരിച്ചിട്ടുണ്ട്.
വകുപ്പിന്‍െറ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ‘സബാഹ് അല്‍ ഖൈര്‍ യാവത്തന്‍െറ 345 വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കാണാന്‍ GDRFA DUBAI എന്ന് ടൈപ് ചെയ്താല്‍ മതി.വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ചിത്രങ്ങളും വാര്‍ത്തകളും ഉടന്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ ഒരു പ്രത്യേക വിഭാഗം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുനുണ്ട്.
ഫേസ്ബുക്കില്‍ General Directorate of Residency and Foreigners Affairs Dubai എന്ന് ടൈപ് ചെയ്താല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ അറിയാം കഴിയും. യൂട്യൂബിലും ഈ സൗകര്യമുണ്ട്.
പൊതുജനങ്ങളിലേക്ക് വകുപ്പിന്‍െറ സന്ദേശം എളുപ്പത്തിലത്തെിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഏറെ പ്രയോജനപ്പെടുമെന്ന് താമസ- കുടിയേറ്റ വകുപ്പ് ഉപതലവന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.