കഞ്ചാവുമായി വിമാനത്താവളത്തില്‍  പിടിയിലായ മലയാളി യുവാവിന് മോചനം

അബൂദബി: കഞ്ചാവുമായി അബൂദബി വിമാനത്താവളത്തില്‍  പിടിയിലായ മലയാളി യുവാവിനെ അബൂദബി കോടതി വെറുതെ വിട്ടു. അബദ്ധത്തില്‍ കഞ്ചാവ് കൈവശം വെച്ച യുവാവിനെയാണ് ഉന്നത കോടതിയായ കസഷന്‍ കോടതി വെറുതെ വിട്ടത്. ബംഗളൂരുവില്‍ നിന്ന് അബൂദബിയിലേക്ക് വരുന്ന വഴിയാണ് യുവാവ് അറസ്റ്റിലായത്. സുഹൃത്തിന്‍െറ പാന്‍റ് യുവാവിന്‍െറ കൈവശമുണ്ടായിരുന്നു. ഈ പാന്‍റിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 2015 സെപ്റ്റംബര്‍ ഒമ്പതിനാണ് അബദ്ധത്തില്‍ കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലാകുകയും ജയിലിലാകുകയും ചെയ്തത്.  യുവാവിന് വേണ്ടി അഡ്വ. അബ്ദുല്‍ അസീസ് അല്‍ ആമിരിയും അഡ്വ. ബല്‍റാം ശങ്കറുമാണ് നിയമ സഹായം നല്‍കിയത്. ഫസ്റ്റ്ഇന്‍സ്റ്റന്‍സ് കോടതി യുവാവിന് നാല് വര്‍ഷം തടവുശിക്ഷ വിധിക്കുകയും അപ്പീല്‍സ് കോടതി ശരിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഡ്വ. അബ്ദുല്‍ അസീസ് അല്‍ ആമിരി വഴി കസഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 
അപ്പീല്‍ അനുവദിച്ച ഉന്നത കോടതി കീഴ്കോടതികളുടെ വിധികള്‍ റദ്ദാക്കുകയും യുവാവിനെ വെറുതെവിടുകയുമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.