ഇന്ധനവില  ഏറ്റവും കുറഞ്ഞ നിരക്കിൽ

അബൂദബി: രാജ്യത്ത്​ ഇന്ധന വിലയിൽ കുറവ്​ വരുന്നു. ജൂലൈ ഒന്ന് മുതല്‍ പെട്രോള്‍ വില ലിറ്ററിന് പത്ത് ഫില്‍സ് കുറയു​േമ്പാള്‍ ഡീസലിന് ആറ് ഫില്‍സ് കുറവുണ്ടാകും. ലിറ്ററിന് ഒരു ദിര്‍ഹം 96 ഫില്‍സുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് അടുത്തമാസം ഒരു ദിര്‍ഹം 86 ഫില്‍സ് നല്‍കിയാല്‍ മതി. 
സ്പെഷ്യല്‍ പെട്രോൾ വില ഒരു ദിര്‍ഹം 85 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 75 ഫില്‍സായി കുറയും. ഇപ്ലസ് പെട്രോളിന്​ വില ഒരു ദിര്‍ഹം 78 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 68 ഫില്‍സാവും. 
ഡീസല്‍ വില ലിറ്ററിന് ഒരു ദിര്‍ഹം 90 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 84 ഫില്‍സായി കുറയും. ഈവര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഇന്ധനനിരക്കാണ് ഊര്‍ജമന്ത്രാലയത്തിന് കീഴിലെ വില നിര്‍ണയ സമിതി പ്രഖ്യാപിച്ചത്.   
അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് യു.എ.ഇയില്‍ ഓരോ മാസത്തെയും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.