ഷാര്‍ജ: സ്തനാര്‍ബുദത്തിനെതിരെ പോരാടി കുതിക്കുന്ന പിങ്ക് കാരവന് വെള്ളിയാഴ്ച തലസ്ഥാന നഗരിയില്‍ സമാപനമാകും. മാര്‍ച്ച് ഏഴിന് ആരംഭിച്ച പിങ്ക് കുളമ്പടികള്‍ക്കാണ് നാളെ താത്ക്കാലിക വിരാമമിടുന്നത്. ഇതിെൻറ അനുബന്ധ ചികിത്സകളും മറ്റും തുടരുമെന്ന് സംഘാടകര്‍ പറഞ്ഞു.
വെള്ളിയാഴ്ച യാസ് ഐലന്‍ഡിലെ ഐക്കിയ സ്റ്റോര്‍ പരിസരത്തുനിന്നാണു പ്രയാണം തുടങ്ങുക.
11.7 കിലോമീറ്റര്‍ സഞ്ചരിച്ച് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് സമാപനം. ഇതിനിടക്ക് പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒാൺലൈൻ വഴി അപേക്ഷ നല്‍കാനുള്ള സൗകര്യമുണ്ട്. www.premieronline.com/event/Pink_Strides_Abu_Dhabi_2546 എന്നതാണ് വിലാസം.
ആയിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന കാരവെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമുണ്ട്. ഇത്തിസലാത്ത് , ഡു എന്നിവയിലൂടെ 2302 എന്ന എസ്.എം.എസ് നമ്പര്‍ വഴി പണം കൈമാറാം. അഞ്ച് ദിര്‍ഹം മുതല്‍ ഈ സംവിധാനം ഉപയോഗിച്ച് സംഭാവന നല്‍കാം.
ഷാര്‍ജ ഇസ്ലാമിക് ബാങ്ക് വഴിയും പണമയക്കാം, 39 ദിര്‍ഹത്തിന് മുകളിലുള്ള സംഖ്യയാണ് അയക്കാന്‍ സാധിക്കുക. ആയിരങ്ങളാണ് ഈ പത്ത് ദിന പിങ്ക് കാരവന്‍ പര്യടനത്തിനിടയില്‍ പരിശോധനക്ക് എത്തിയത്. നിരവധി പേരില്‍ രോഗം കണ്ടെത്തി. ഇവര്‍ക്ക് അനുബന്ധ ചികിത്സകളും ആരംഭിച്ചിട്ടുണ്ട്.
2011ല്‍ ആരംഭിച്ച പിങ്ക് കാരവന്‍ ഏഴാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലൂടെ കുതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.