ദുബൈ: പുതുവത്സരാഘോഷത്തിനായി ജനം ഒഴുകിയെത്തിയ ദുബൈയിൽ ആഘോഷദിനത്തിൽ പൊതു ഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ. കഴിഞ്ഞ വർഷത്തേക്കാൾ 9.3 ശതമാനം വളർച്ചയാണ് പൊതു ഗതാഗത ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.
നേരത്തേ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊതുഗതാഗതം കൂടുതലായി ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. പുതുവത്സരാഘോഷത്തിന് എത്തിച്ചേരുന്നവർക്ക് സൗജന്യ ബസ് സർവിസ് അടക്കമുള്ള സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിരുന്നു. ദുബൈ മെട്രോയിൽ റെഡ്, ഗ്രീൻ ലൈനുകളിലായി 11 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്. ദുബൈ ട്രാം 55,391 പേരും ഉപയോഗപ്പെടുത്തി.
പൊതു ബസുകൾ 4.6 ലക്ഷത്തിലേറെ പേരും സമുദ്ര ഗതാഗത സംവിധാനങ്ങൾ 80,066 പേരും ഉപയോഗിച്ചു. ഇതുകൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്ക് 1.9 ലക്ഷം ഉപയോക്താക്കളും ടാക്സികൾക്ക് 5.7 ലക്ഷം ഉപയോക്താക്കളുമുണ്ടായി.
പുതുവത്സര വേദികളിൽനിന്നും തിരിച്ചുമുള്ള ഗതാഗതം തടസ്സമില്ലാത്തും സുരക്ഷിതവുമായിരുന്നുവെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.