അബൂദബി: മാർത്തോമ്മ ഇടവകക്കുവേണ്ടി പ്രത്യേകം തയാറാക്കിയ ഓൺലൈൻ ആപ്ലിക്കേഷന്റെയും പാരിഷ് ഡയറക്ടറിയുടെയും ഔദ്യോഗിക പ്രകാശനം യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിച്ചു.
ഇടവകയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിപ്പുകളും അംഗങ്ങളുടെ വിവരങ്ങളും നോട്ടിഫിക്കേഷൻ, റിമൈൻഡർ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ ആപ് തയാറാക്കിയത്.
ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അധ്യക്ഷത വഹിച്ചു.
സഹവികാരി റവ. ബിജോ എബ്രഹാം തോമസ്, ഡയറക്ടറി കമ്മിറ്റി കൺവീനർ അനിൽ സി. ഇടിക്കുള, സോഫ്റ്റ് വെയർ കമ്മിറ്റി കൺവീനർ ബോസ് കെ. ഡേവിഡ്, ഇടവക വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, ട്രസ്റ്റിമാരായ റോജി ജോൺ, റോജി മാത്യു, സെക്രട്ടറി ബിജോയ് സാം, ബിജു ഫിലിപ്, രഞ്ജിത്ത് ആർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.