ദുബൈ: സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന കരുതലും അംഗീകാരവും യു.എ.ഇയുടെ മാനവികതയാണ് പ്രകടമാകുന്നതെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അബുഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂനിറ്റി കോൺക്ലേവ്-24 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്രാമ്പ മുഖ്യപ്രഭാഷണം നടത്തി.
സന്നദ്ധ പ്രവർത്തനം നടത്തി ഗോൾഡൻ വിസക്ക് അർഹരായ കെ.എം.സി.സി നേതാക്കളായ മഞ്ചേശ്വരം പ്രസിഡന്റ് ഇബ്രാഹിം ബേരിക്ക, മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് ഷേണി എന്നിവരെ ചടങ്ങിൽ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഷാൾ അണിയിച്ച് ആദരിച്ചു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വളന്റിയർ വിങ്ങിന്റെ നേതൃത്വത്തിൽ പേസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മഴക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവർക്കിടയിൽ വളന്റിയർ സേവനം നടത്തിയ ജില്ല വൈസ് പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കലിന് പി.എ. ഇബ്രാഹിം ഹാജി മെമോറിയൽ ഗാലന്ററി അവാർഡ് സമ്മാനിച്ചു.
സുഹൈർ അസ്ഹരി പള്ളങ്കോട് പ്രാർഥനയും ജില്ല സെക്രട്ടറി പി.ഡി. നൂറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.