ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ദു​ബൈ​യി​ൽ പു​തി​യ സ്കൂ​ൾ നി​ർ​മാ​ണ​ത്തി​ന്​ 53 കോ​ടി

ദു​ബൈ: എ​മി​റേ​റ്റി​ൽ പു​തി​യ സ്കൂ​ൾ നി​ർ​മാ​ണ​ത്തി​നും വി​പു​ലീ​ക​ര​ണ​ത്തി​നു​മാ​യി​ 53 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ചു. ‘ദു​ബൈ സ്കൂ​ൾ​സ്​’ പ​ദ്ധ​തി​ക്കു​കീ​ഴി​ൽ അ​ൽ ഖ​വാ​നീ​ജി​ലാ​ണ്​​ പു​തി​യ സ്കൂ​ൾ നി​ർ​മി​ക്കു​ക. അ​ൽ ബ​ർ​ഷ​യി​ലാ​ണ്​ സ്കൂ​ളു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​ത്. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ ദു​ബൈ സോ​ഷ്യ​ൽ അ​ജ​ണ്ട 33യു​ടെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 2033ഓ​ടെ ദു​ബൈ​യി​ലെ സ്കൂ​ളു​ക​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 15,000 ആ​യി ഉ​യ​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. പ​ദ്ധ​തി​യി​ലൂ​ടെ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ൽ ഖ​വാ​നീ​ജി​ൽ 149 ക്ലാ​സ്​ റൂ​മു​ക​ൾ കൂ​ടി നി​ർ​മി​ക്കും. ഇ​തു​വ​ഴി 4028 സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. അ​തോ​ടൊ​പ്പം 11,800 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ ലൈ​ബ്ര​റി ഏ​രി​യ, നാ​ല്​ ഇ​ൻ​ഡോ​ർ ഹാ​ൾ, അ​ഞ്ച്​ ഔ​ട്ട്​ ഡോ​ർ ഹാ​ൾ, നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ള്ള 71 ല​ബോ​റ​ട്ട​റി​ക​ൾ, സെ​മി ഒ​ളി​മ്പി​ക്​ സ്വി​മ്മി​ങ്​ പൂ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ സ്വി​മ്മി​ങ്​ പൂ​ളു​ക​ൾ എ​ന്നി​വ​യും നി​ർ​മി​ക്കും.

അ​ൽ ബ​ർ​ഷ​യി​ൽ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 3529 ആ​യി വ​ർ​ധി​പ്പി​ക്കും. ഇ​തി​നാ​യി 146 ക്ലാ​സ്​ റൂ​മു​ക​ൾ കൂ​ടി നി​ർ​മി​ക്കും. 6,800 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള ​ലൈ​ബ്ര​റി, ഏ​ഴ്​ ഔ​ട്ട്​ ഡോ​ർ കോ​ർ​ട്ടു​ക​ൾ, ര​ണ്ട്​ ഇ​ൻ​ഡോ​ർ കോ​ർ​ട്ടു​ക​ൾ, 52 ല​ബോ​റ​ട്ട​റി​ക​ൾ, ര​ണ്ട്​ ഇ​ൻ​ഡോ​ർ സ്വി​മ്മി​ങ്​ പൂ​ളു​ക​ൾ, ഒ​രു ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യം എ​ന്നി​വ​യും നി​ർ​മി​ക്കും. 2021 മാ​ർ​ച്ചി​ലാ​ണ്​ ദു​ബൈ സ്കൂ​ൾ​സ്​ പ​ദ്ധ​തി ശൈ​ഖ്​ ഹം​ദാ​ൻ പ്ര​ഖ്യാ​പി​ച്ച​ത്. ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ 50 ശ​ത​മാ​നം ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​താ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. 2024-2025 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി പ​റ​ഞ്ഞു. 

Tags:    
News Summary - 53 crore for building new school at Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.