ദുബൈ: ചൊവ്വാഴ്ച വിക്ഷേപിച്ച യു.എ.ഇയുടെ തദ്ധേശീയമായി നിർമിച്ച ‘എം.ബി.ഇസെഡ് സാറ്റ്’ ഉപഗ്രഹം ഭ്രമണപദത്തിൽ നിന്ന് ആദ്യ സന്ദേശമയച്ചു. മേഖലയിലെ ഏറ്റവും നൂതനമായ കാമറ സംവിധാനമണുള്ള ഉപഗ്രഹത്തിന്‍റെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും ബുധനാഴ്ച മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെൻറർ (എം.ബി.ആർ.എസ്.സി) അധികൃതർ അറിയിച്ചു.
യു.എസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ചൊവ്വാഴ്ച യു.എ.ഇ സമയം 11.09നാണ് ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണം നടന്നത്. ഇതിനൊപ്പം യു.എ.ഇയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂ നിരീക്ഷണ ക്യൂബ്സാറ്റായ എച്ച്.സി.ടി സാറ്റ്-1ഉം വിക്ഷേപിച്ചിട്ടുണ്ട്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലുള്ള എം.ബി.ഇസെഡ്-സാറ്റിന് ഒരു ടൺ ഭാരമാണുള്ളത്. നാനോ സാറ്റലൈറ്റായ എച്ച്.സി.ടി സാറ്റ്-1 മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ എൻജിനീയർമാരുടെ മാർഗനിർദേശപ്രകാരം വിദ്യാർഥികൾ വികസിപ്പിച്ചെടുത്തതാണ്.
ഗൾഫ് മേഖലയിൽ ഇതുവരെ വിക്ഷേപിച്ചുട്ടുള്ളതിൽ ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾകൊള്ളുന്ന ഉപഗ്രഹമാണിത്. പൂർണമായും ഇമാറാത്തി എൻജിനീയർമാരുടെ സംഘം വികസിപ്പിച്ച് നിർമ്മിച്ച ‘എം.ബി.ഇസെഡ്-സാറ്റ്’ സാങ്കേതിക രംഗത്തെ രാജ്യത്തിന്‍റ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.