ദുബൈ: മാലിന്യ സംസ്കരണത്തിനായി വർസാനിൽ തയാറാക്കുന്ന പ്ലാൻറിെൻറ നിർമാണം ൈശഖ് മുഹമ്മദ് വിലയിരുത്തി. 400 കോടി ദിർഹം ചെലവഴിച്ച് നിർമിക്കുന്ന പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പ്ലാൻറായിരിക്കും. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിലാണ് പ്ലാൻറിെൻറ പ്രവർത്തനം. ദിവസം 5,666 ടണ്ണും വർഷത്തിൽ 19 ലക്ഷം ടണ്ണും മാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ട്. മാലിന്യങ്ങളിൽനിന്ന് വർഷത്തിൽ 200 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാം. ഇത് 1.35 ലക്ഷം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന അത്രയും വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. 2023ൽ ആദ്യ ഘട്ടവും തൊട്ടടുത്ത വർഷം പൂർണമായും പദ്ധതി പൂർത്തിയാകും. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.