വേങ്ങര സ്വദേശി ദുബൈയിൽ കെട്ടിടത്തിൽ നിന്ന് വീണ്​ മരിച്ചു

ദുബൈ: താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണുണ്ടായ അപകടത്തിൽ ​മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ്​ മരിച്ചു. വേങ്ങര എസ്.എസ് റോഡിൽ അമ്പലപ്പുറായിൽ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (36) ആണ്​ മരിച്ചത്​.

ദുബൈ ഹോർലൻസിലാണ്​ സംഭവം. സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീണ് ആസ്പിറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു മരണം.

മാതാവ്​: ഖദീജ. ഭാര്യ: റഹ്​മത്ത്​. ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്​. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - A native of Vengara died after falling from a building in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.