അബൂദബി: ഗ്രാൻഡ് കിങ്ഫിഷ് ചാമ്പ്യൻഷിപ്പിന് അബൂദബിയിൽ തുടക്കം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 2,100 മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും. അബൂദബി സ്പോർട്സ് കൗൺസിൽ (എ.ഡി.എസ്.സി) ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ എ.ഡി.എസ്.സി, അബൂദബി ഹെറിറ്റേജ് അതോറിറ്റി, അബൂദബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. അബൂദബി, അൽ മിർഫ, ഡൽമ ഐലന്റ് എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് മത്സരം. 410 ബോട്ടുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 385 എണ്ണം പുരുഷൻമാരുടേതും 30 എണ്ണം വനിതകളുടേതുമായിരിക്കും.
അറേബ്യൻ ഗൾഫ് കടലിലെ മത്സ്യബന്ധന മേഖലകൾ ലക്ഷ്യമാക്കി രാവിലെ 10ന് അബൂദബിയിൽ 298 ബോട്ടുകളും മിർഫയിൽ നിന്ന് 52 ബോട്ടുകളും ഡൽമ ഐലന്റിൽ നിന്ന് 60 ബോട്ടുകളുമാണ് പുറപ്പെട്ടത്. രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും പുതു തലമുറയെ പരമ്പരാഗത മത്സ്യബന്ധന കായിക ഇനങ്ങളിൽ പങ്കാളികളാക്കുന്നതിലും അബൂദബി ഗ്രാൻഡ് ഫിഷ് ചാമ്പ്യൻഷിപ്പ് നിർണായകമായ പങ്കാണ് വഹിക്കുന്നത്. അതോടൊപ്പം അബൂദബിയിലെ വിത്യസ്തമായ ടൂറിസം മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം മത്സരങ്ങൾ സഹായകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.