അബൂദബി: അന്താരാഷ്ട്ര അക്വേറിയം സമ്മേളനം 2030ന് അബൂദബി വേദിയാകും. സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതിന് നാഷനല്‍ അക്വേറിയം അബൂദബി(എൻ.എ.എ.ഡി)യുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ബിഡിന് അംഗീകാരം ലഭിച്ചു. അബൂദബി കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് ബ്യൂറോ, അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് അപേക്ഷ സമര്‍പ്പിച്ചത്.
മെക്സിക്കോയില്‍ ചേര്‍ന്ന ഇന്റര്‍നാഷനല്‍ അക്വേറിയം കോണ്‍ഗ്രസ് 2024 ആണ് അപേക്ഷ സ്വീകരിച്ച് അബൂദബിയെ വേദിയായി തെരഞ്ഞെടുത്ത്. 2030 ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഇന്റര്‍നാഷനല്‍ അക്വേറിയം കോണ്‍ഗ്രസ് അബൂദബിയില്‍ നടക്കുക.
പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് അക്വേറിയം കോണ്‍ഗ്രസ് നടക്കുന്നത്. അക്വേറിയം മേഖലയില്‍ സഹകരണവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനും അക്വേറിയം പ്രഫഷണലുകള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവരടങ്ങിയ ആഗോള പ്രേക്ഷകരെ ഒരുമിച്ച് കൊണ്ടുവന്ന് അക്വാട്ടിക് ശാസ്ത്രത്തിലെ പുതുമകളും വൈദഗ്ധ്യവും പങ്കിടുന്നതിനുള്ള മുന്‍നിര പ്ലാറ്റ്ഫോമായി ഓരോ മൂന്ന് വര്‍ഷത്തിലും 1960ല്‍ സ്ഥാപിതമായതുമുതല്‍ ഇന്റര്‍നാഷനല്‍ അക്വേറിയം കോണ്‍ഫറന്‍സ് കൂടാറുണ്ട്.
ഇന്റര്‍നാഷനല്‍ അക്വേറിയം കോണ്‍ഗ്രസ് 2030ന് അബൂദബി വേദിയാകുന്നതിലൂടെ തങ്ങള്‍ ആദരിക്കപ്പെടുകയാണെന്ന് അബൂദബി കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് ബ്യൂറോ ഡയറക്ടര്‍ മുബാറക് അല്‍ ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.