അദീബ് അഹമ്മദ് 

അദീബ് അഹമ്മദ് യു.എ.ഇ ഐ.ഐ.സി ഡയറക്ടർ ബോർഡിൽ

അബൂദബി: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദിനെ യു.എ.ഇ ഇന്‍റർനാഷനൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ(ഐ.ഐ.സി) ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. വിദേശ നിക്ഷേപകർക്കുള്ള എമിറേറ്റ്സ് ഡയറക്ടർ ബോർഡിലേക്കുള്ള സ്വതന്ത്ര അംഗമെന്ന നിലയിലാണ് തെരഞ്ഞെടുപ്പ്. യു.എ.ഇ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറിയുടെ നേതൃത്വത്തിൽ 2009ൽ സ്ഥാപിതമായ ഐ.ഐ.സി ധനമന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്ര നിക്ഷേപ രംഗങ്ങളിൽ സാധ്യതകൾ തുറന്നിടുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും നിക്ഷേപകരും സർക്കാറും തമ്മിലുള്ള കണ്ണിയായി നിലകൊള്ളുകയെന്നതാണ് ഐ.ഐ.സി. യു.എ.ഇ സാമ്പത്തിക വികസന രംഗങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനിക്കുന്നതായി അദീബ് അഹമ്മദ് പറഞ്ഞു. അൽമരിയ കമ്യൂണിറ്റി ബാങ്ക് യു.എ.ഇ, വേൾഡ് ഇക്കണോമിക് ഫോറം റീജനൽ സ്ട്രാറ്റജി ഗ്രൂപ്, ലൂസനിലെ വേൾഡ് ടൂറിസം ഫോറം എന്നിവയുടെ ഉപദേശക സമിതിയിലും അദീബ് അംഗമാണ്. 11 രാജ്യങ്ങളിലായി 245 ശാഖകളുള്ള ലുലു എക്സ്ചേഞ്ചും ലുലു മണി ആപ്പും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തിച്ചുവരുന്നത്.

Tags:    
News Summary - Adeeb Ahmed on the Director Board of IIC UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.