ദുബൈ: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമദിനെ മിഡിലീസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ നടന്ന ഫിക്കി മിഡിലീസ്റ്റ് കൗൺസിലിന്‍റെ ആറാം യോഗത്തിലാണ് തിരഞ്ഞെടുത്തത്.
ഫിക്കി സെക്രട്ടറി ജനറൽ ശൈലേഷ് പതക്, സീനിയർ ഡയറക്ടറും ആഫ്രിക്ക, മിഡിലീസ്റ്റ്, സൗത്ത് ഏഷ്യ റീജിയൻ ഹെഡുമായ ഗൗതം ഘോഷ്, ജോയിന്‍റ് ഡയറക്ടറും, ആഫ്രിക്ക, മിഡിലീസ്റ്റ്, സൗത്ത് ഏഷ്യ ഹെഡുമായ ദീപ്തി പന്ത് തുടങ്ങിയവർ പങ്കെടുത്തു.
ഇരുമേഖലകളിലെയും വ്യാവസായിക രംഗത്ത് വർദ്ധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉച്ചകോടി സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഡെവലപ്മെന്‍റ് പാർട്ണർഷിപ്പ് ജോയിന്‍റ് സെക്രട്ടറി സതീഷ് ശിവൻ, ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി എന്നിവരും പങ്കെടുത്ത ചർച്ചയും നടന്നു.
ഒമാനിലെ ഓയിൽ സാധ്യതകളെക്കുറിച്ച് സെമിനാറും നടത്തി. വർഷങ്ങളായി ഇന്ത്യൻ വ്യാവസായ രംഗത്ത് സജീവമായ അദീബ് അഹമ്മദ് ജി.സി.സി രാജ്യങ്ങളും ഇന്ത്യയും തമ്മിലെ വ്യാവസായിക ബന്ധം മെച്ചപ്പെടുത്താൻ പിന്തുണയും നൽകി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.